പൗരന്മാരുടെ കടങ്ങള്‍ തീര്‍പ്പാക്കാന്‍ ആറ് കോടി ദിര്‍ഹം അനുവദിച്ച് ഷാര്‍ജാ ഭരണകൂടം

0

പൗരന്മാര്‍ക്ക് സുസ്ഥിരവും മാന്യവുമായ ജീവിതം പ്രദാനം ചെയ്യുന്നതിനായി 6.31 കോടി ദിര്‍ഹം അനുവദിച്ച് ഷാര്‍ജാ ഭരണകൂടം. സുപ്രിം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദേശ പ്രകാരം ഷാര്‍ജ ഡെബ്റ്റ് സെറ്റില്‍മെന്റ് കമ്മിറ്റിയാണ് ഇതിനുള്ള അനുമതി നല്‍കിയത്.(sharjah approved 63.1 million to settle citizens debts) പൗരന്മാരുടെ കടങ്ങളുമായി ബന്ധപ്പെട്ട 120 കേസുകള്‍ തീര്‍പ്പാക്കുന്നതിനാണ് പണം അനുവദിച്ചത്.വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള ആളുകളുടെ കടങ്ങള്‍ സര്‍ക്കാര്‍ അടയ്ക്കുമെന്ന് ഷാര്‍ജ അമീരി കോടതി ചീഫും കമ്മിറ്റി തലവനുമായ റാഷിദ് അഹമ്മദ് ബിന്‍ അല്‍ ഷെയ്ഖ് സ്ഥിരീകരിച്ചു.

You might also like