നിർബന്ധിത മതപരിവർത്തനത്തിന് അഞ്ച് വർഷം തടവും, പിഴയും; ബിൽ പാസാക്കി ഹരിയാന

0

മതപരിവർത്തന ബിൽ പാസാക്കി ഹരിയാന നിയമസഭ. ഇതോടെ നിർബന്ധിത പരിവർത്തനത്തിന് പിടിക്കപ്പെടുന്നവർക്ക് അഞ്ച് വർഷം വരെ തടവോ ഒരു ലക്ഷം രൂപ പിഴയോ ലഭിക്കും.മാർച്ച് നാലിന് ഹരിയാന നിയമസഭയിൽ അവതരിപ്പിച്ച മതപരിവർത്തന ബില്ലാണ് പാസാക്കിയത്. ഹിമാചൽ പ്രദേശും ഉത്തർപ്രദേശും അടക്കം ബിജെപി ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങളിലും മതപരിവർത്തന ബിൽ പാസാക്കിയിട്ടുണ്ട്.(embly passes anti conversion bill) പ്രായപൂർത്തിയാകാത്തവരേയോ പട്ടിക വർഗത്തിൽ പെട്ട ഒരു സ്ത്രീയേയോ വ്യക്തിയേയോ മതപരിവർത്തനം ചെയ്താൽ അഞ്ച് വർഷത്തിൽ കുറയാത്ത തടവ് ലഭിക്കും. അത് പത്ത് വർഷം വരെ നീണ്ടേക്കാം. കൂടാതെ മൂന്ന് ലക്ഷം രൂപ പിഴയും ലഭിക്കാം.

You might also like