‘സഹായം അഭ്യര്‍ത്ഥിച്ച് ഇ-മെയിലുകള്‍’ ; ഇ-ഭിക്ഷാടകരെ സൂക്ഷിക്കുക; മുന്നറിയിപ്പുമായി ദുബായ് പൊലീസ്
സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ട് ഇ-മെയിലുകള്‍ അയക്കുന്ന ഇ-ഭിക്ഷാടകര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ദുബായ് പൊലീസ്. റമദാന് മുന്നോടിയായി ഭിക്ഷാടനത്തിനെതിരായ പൊലീസിന്റെ വാര്‍ഷിക ക്യാമ്പയിനുമായി ബന്ധപ്പെട്ടാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. സഹതാപം പിടിച്ചു പറ്റുന്ന രീതിയിലുള്ള കഥകള്‍ ഉള്‍പ്പെടെ പോസ്റ്റ് ചെയ്താണ് ഭിക്ഷാടക സംഘം തട്ടിപ്പ് നടത്തുന്നത്.(dubai police warns e-beggars)റമദാനില്‍ ആളുകളുടെ ദാനമനോഭാവം മുതലെടുക്കുകയാണ് ഇത്തരം ഭിക്ഷാടകര്‍ ചെയ്യുന്നതെന്നും ഭിക്ഷാടനം ശ്രദ്ധയില്‍പ്പെട്ടാല്‍ 901 എന്ന നമ്പരില്‍ വിളിച്ച് റിപ്പോര്‍ട്ട് ചെയ്യണമെന്നും ദുബായ് പൊലീസ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം വാര്‍ഷിക ക്യാമ്പയിനിലൂടെ 458 ഭിക്ഷാടകരെയാണ് അറസ്റ്റ് ചെയ്തത്.