ഇന്ത്യ-സൗദി വ്യാപാരത്തിൽ വീണ്ടും വർധനവ്; സൗദിയുടെ രണ്ടാമത്തെ വ്യാപാര പങ്കാളിയായി ഇന്ത്യ
സൗദി ഇന്ത്യ വ്യാപാരത്തിൽ വീണ്ടും വർധനവ്. കഴിഞ്ഞ വർഷം സൗദിയുടെ വിദേശ വ്യാപാരത്തിൽ രണ്ടാമത്തെ വ്യാപാര പങ്കാളിയായി ഇന്ത്യ മാറി. 13,000ത്തിലേറെ കോടിയുടെ വ്യാപാരമാണ് ഇരുരാജ്യങ്ങൾക്കുമിടയിൽ കഴിഞ്ഞ വർഷം നടന്നത്. കോവിഡിന് ശേഷം സൗദിയുടെ വിദേശ വ്യാപാരത്തിൽ വളർച്ച തുടരുകയാണ്. കഴിഞ്ഞ വർഷത്തെ വിദേശ വ്യാപാരത്തിൽ വലിയ വർധനവ് രേഖപ്പെടുത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം 13,170 കോടി റിയാലിന്റെ വ്യാപാരം ഇരു രാജ്യങ്ങൾക്കുമിടയിൽ നടന്നതായി വാർഷിക റിപ്പോർട്ട് പറയുന്നു. മൊത്തം വിദേശ വ്യാപാരത്തിന്റെ 8.1 ശതമാനമാണ് ഇന്ത്യയുമായിട്ടുള്ളത്. ചൈനയാണ് സൗദിയുടെ വ്യാപാര പങ്കാളികളിൽ ഏറ്റവും മുന്നിലുള്ളത്.