കമ്പനിയുടെ ഓഹരി വിവരങ്ങൾ ചോർത്തി നൽകി; അമേരിക്കയിൽ ഏഴ് ഇന്ത്യക്കാർക്കെതിരെ കേസ്

0

സോഫ്റ്റ്‍വെയർ കമ്പനിയുടെ ഓഹരി വിവരങ്ങൾ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ചോർത്തി നൽകിയ ഏഴ് ഇന്ത്യക്കാർക്കെതിരെ അമേരിക്കയിൽ കേസെടുത്തു. കമ്പനിയുടെ ഓഹരി മൂല്യം വർധിക്കുമെന്ന വിവരം മുൻകൂട്ടി അറിഞ്ഞ് നടത്തുന്ന ‘ഇൻസൈഡർ ട്രേഡിങ്’ വലിയ കുറ്റമാണെന്നിരിക്കെ ഇതിലൂടെ ഏഴ് കോടിയോളം രൂപ സമ്പാദിച്ച ഏഴ് പേർക്കെതിരെയാണ് കേസ് രജിസ്‌റ്റര്‍ ചെയ്തിട്ടുള്ളത്. ഹരിപ്രസാദ് സുരേ സുഹൃത്ത് ദിലീപ് കുമാർ റെഡ്ഡി കമുജുലക്കാണ് വിവരങ്ങൾ ചോർത്തി നൽകിയത്. ഇതേത്തുടർന്ന് കമുജുല ട്വിലിയോയുടെ ഓഹരികളിൽ ട്രേഡിങ് നടത്തി നേട്ടമുണ്ടാക്കി. ലോകേഷ് ലഗുഡു കാമുകി സായി നേക്കൽപുടിക്കും സുഹൃത്ത് അഭിഷേക് ധർമപുരികറിനും, തേജ് പുളഗം തന്റെ സഹോദരൻ ചേതൻ പ്രഭുവിനും വിവരങ്ങൾ ചോർത്തി നൽകി കോടികൾ സമ്പാദിച്ചു. ഇതിലൂടെ വലിയ നേട്ടമാണ് ഇവർ ഉണ്ടാക്കിയെടുത്തത്.

You might also like