ഇന്ത്യയുടെ സ്വന്തം 4ജി മൊബൈൽ നെറ്റ് വർക്ക് ഉടൻ, 5ജി ഈ വർഷം അവസാനം: ടെലികോം മന്ത്രി

0

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 4ജി മൊബൈൽ നെറ്റ്‌വർക്ക് സേവനം ഉടൻ തന്നെ യാഥാർഥ്യമാകുമെന്ന് കേന്ദ്ര ടെലികോം മന്ത്രി അശ്വനി വൈഷ്ണവ്. ഇന്ത്യയുടെ സ്വന്തം 4ജി മൊബൈൽ നെറ്റ് വർക്ക് സേവനം കുറഞ്ഞ സമയത്തിനുള്ളിലാണ് വികസിപ്പിച്ചെടുത്തതെന്നും 5ജി നെറ്റ്‌വർക്ക് ഈ വർഷം അവസാനത്തോടെ അവതരിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി ലോക്സഭയിൽ പറഞ്ഞു. രാജ്യത്തെ എൻജിനീയർമാർ 4ജി നെറ്റ്‌വർക്ക് സേവനം തദ്ദേശീയമായി വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ്. ഇത് ഉടൻ തന്നെ രാജ്യത്ത് അവതരിപ്പിക്കും. 4ജി നെറ്റ്‌വർക്ക് എങ്ങനെയാണ് ഇന്ത്യ അതിവേഗത്തിൽ വികസിപ്പിക്കാൻ പോകുന്നതെന്ന് ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നതായും ചോദ്യോത്തരവേളയിൽ മന്ത്രി പറഞ്ഞു.

You might also like