ഫെബ്രുവരിയില്‍ 14 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍ നിരോധിച്ച് വാട്ട്സ്ആപ്പ്

0

ദില്ലി: മെറ്റ (Meta) ഉടമസ്ഥതയിലുള്ള മെസേജ് പ്ലാറ്റ്ഫോം വാട്ട്സ്ആപ്പ് (Whatsapp) തങ്ങളുടെ മാര്‍‌ഗ്ഗനിര്‍‌ദേശങ്ങള്‍ ലംഘിച്ച ഇന്ത്യന്‍ അക്കൌണ്ടുകള്‍ക്കെതിരെ കര്‍ശ്ശനമായ നടപടിയുമായി രംഗത്ത്. കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ മാത്രം 14 ലക്ഷം ഇന്ത്യക്കാരുടെ വാട്ട്സ്ആപ്പ് അക്കൌണ്ടുകള്‍ റദ്ദാക്കി (Whatsapp ban accounts).

അതേ സമയം ഗ്രീവന്‍സ് റിപ്പോര്‍ട്ട് പ്രകാരം 335 അക്കൌണ്ടുകള്‍ക്കെതിരെ പരാതി ലഭിച്ചതില്‍ ഫെബ്രുവരി മാസത്തില്‍ 21 എണ്ണത്തില്‍ നടപടി എടുത്തെന്നാണ് വാട്ട്സ്ആപ്പ് പറയുന്നത്.

സംഘര്‍ഷവും, വിദ്വേഷ പ്രചാരണവും തടയാനുള്ള വാട്ട്സ്ആപ്പിന്‍റെ തന്നെ സജ്ജീകരണത്തിലൂടെ വന്ന പരാതികള്‍ അടക്കം പരിശോധിച്ചാണ് 14.26 ലക്ഷം അക്കൌണ്ടുകള്‍‌ക്കെതിരെ നടപടി എടുത്തത്. ജനുവരിയില്‍ ഇത്തരത്തില്‍ വാട്ട്സ്ആപ്പ് 1.8 ദശലക്ഷം അക്കൌണ്ടുകള്‍ വിലക്കിയിരുന്നു.

You might also like