ഒരു വര്‍ഷത്തെ സൗജന്യ നെറ്റ്ഫ്‌ലിക്‌സ്, ഡിസ്‌നി + ഹോട്ട്സ്റ്റാര്‍; കിടിലന്‍ ഓഫറുമായി വി

0

വോഡഫോണ്‍ ഐഡിയ (Vodafone Idea): ഒരു വര്‍ഷത്തെ സൗജന്യ നെറ്റ്ഫ്‌ലിക്‌സ് (Netflix), ഡിസ്‌നി + ഹോട്ട്സ്റ്റാര്‍(Disney + Hotstar) കിടിലന്‍ ഓഫറുമായി വി അതിന്റെ പ്രീമിയം പോസ്റ്റ്പെയ്ഡ് പ്ലാനുകളായ റെഡ്എക്‌സ് പ്ലാനുകള്‍ക്കൊപ്പം ആവേശകരമായ ആനുകൂല്യങ്ങള്‍ നല്‍കുന്നു. നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ പ്രൈം(Amazon Prime) , ഡിസ്‌നി+ ഹോട്ട്സ്റ്റാര്‍ തുടങ്ങിയ പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ആക്‌സസ് ടെലികോം കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്ലാനുകള്‍ വോഡഫോണിന്റെ മുന്‍നിര പോസ്റ്റ്പെയ്ഡ് പ്ലാനുകളാണ്, ഇവിടെ ഉപയോക്താക്കള്‍ ആറ് മാസത്തെ ലോക്കിംഗ് കാലയളവിലേക്ക് രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ഈ വോഡഫോണ്‍ റെഡ്എക്സ് പ്ലാനുകള്‍ക്കെല്ലാം 1000 രൂപയിലധികമാണ് വില്. 1099-ന്റെ ഒരു റെഡെക്‌സ് പോസ്റ്റ്പെയ്ഡ് പ്ലാനും 1699, 2299 എന്നിങ്ങനെ രണ്ട് ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാനുകളുണ്ട്.

You might also like