ആറുമാസക്കാലത്തിനിടെ ദുബൈ എക്‌സ്‌പോയിലെത്തിയത് 2.41 കോടി സന്ദര്‍ശകര്‍

0

ദുബൈ: ആറുമാസത്തെ എക്‌സ്‌പോ 2020യിലെത്തിയത് 2.4 കോടി സന്ദര്‍ശകര്‍. 182 ദിവസത്തിലേറെയായി നടന്ന എക്‌സ്‌പോയില്‍ ആകെ 24,102,967 സന്ദര്‍ശകരെത്തിയതായി സംഘാടകര്‍ ശനിയാഴ്ച അറിയിച്ചു.

മൂന്നില്‍ ഒന്ന് സന്ദര്‍ശകരും വിദേശത്തു നിന്നാണ്. 178 രാജ്യങ്ങളിലെ സന്ദര്‍ശകരാണ് എക്‌സ്‌പോയിലെത്തിയത്. ഇന്ത്യ, ജര്‍മ്മനി, സൗദി, യുകെ, റഷ്യ, ഫ്രാന്‍സ്, യുഎസ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരാണ് കൂടുതലായും എത്തിയത്. സന്ദര്‍ശകരില്‍ 49 ശതമാനവും വീണ്ടും എക്‌സ്‌പോയിലെത്തിയവരാണ്. 70 ശതമാനം പേര്‍ സീസണ്‍ ഉപയോഗിച്ചാണ് എക്‌സ്‌പോയില്‍ പ്രവേശിച്ചത്. 22 ശതമാനം പേര്‍ ഏകദിന ടിക്കറ്റ് എടുത്താണ് പ്രവേശിച്ചത്

You might also like