ബുച്ച ആക്രമണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് യുഎൻ മേധാവി

0

യുക്രൈൻ പട്ടണമായ ബുച്ചയിൽ പൗരന്മാർ കൊല്ലപ്പെട്ടതിനെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. കൊല്ലപ്പെട്ട സാധാരണക്കാരുടെ ചിത്രങ്ങൾ വേദനാജനകമാണ്. കാര്യക്ഷമമായ അന്വേഷണം അത്യാവശ്യമാണെന്നും ഗുട്ടെറസ് ട്വീറ്റ് ചെയ്തു. ബുച്ചയിൽ റഷ്യ പൗരൻമാരെ കൂട്ടക്കൊല നടത്തിയെന്ന് യുക്രൈൻ ആരോപിച്ചിരുന്നു. റഷ്യയ്ക്കെതിരെ ശക്തമായ ഉപരോധങ്ങൾ ഏർപ്പെടുത്തണമെന്ന് ജി7 രാജ്യങ്ങളോട് യുക്രൈൻ വിദേശകാര്യമന്ത്രി ഡിമിത്രോ കുലേബ ആവശ്യപ്പെടുകയും ചെയ്തു. കൂട്ടക്കൊലയ്ക്ക് ഇരയാക്കപ്പെട്ട 410 പേരുടെ മൃതശരീരങ്ങൾ കണ്ടെത്തിയെന്ന് യുക്രെയ്ൻ പ്രോസിക്യൂട്ടർ ജനറൽ ഇറീന വെനഡിക്ടോവ പറഞ്ഞു. അതേസമയം പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി സംഭവത്തെ വംശഹത്യയെന്നാണ് വിശേഷിപ്പിച്ചത്.

You might also like