മാനുഷിക ഇടനാഴി; 2,600-ലധികം ആളുകളെ ഒഴിപ്പിച്ചതായി യുക്രൈൻ

0

മാനുഷിക ഇടനാഴികളിലൂടെ ഞായറാഴ്ച 2,694 പേരെ ഒഴിപ്പിച്ചതായി യുക്രൈൻ ഉപപ്രധാനമന്ത്രി ഐറിന വെരേഷ്ചുക്ക് (Iryna Vereshchuk). 469 മരിയുപോൾ നിവാസികൾ തങ്ങളുടെ സ്വന്തം വാഹനങ്ങളിൽ മാനുഷിക ഇടനാഴികളിലൂടെ സപോരിജിയയിലേക്ക് പോയതായി ഐറിന പറഞ്ഞു. ലുഹാൻസ്ക് മേഖലയിൽ നിന്ന് 1,467 പേരെ ഒഴിപ്പിച്ചു. ഇന്റർനാഷണൽ റെഡ് ക്രോസ് കമ്മിറ്റിയുടെ പ്രതിനിധി സംഘത്തോടൊപ്പമുള്ള ഏഴ് ബസുകൾ ഞായറാഴ്ച മൻഹുഷിലെത്തി. ബെർഡിയൻസ്‌കിൽ നിന്ന് 408 മരിയുപോൾ നിവാസികളുമായി പത്ത് ബസുകൾ കൂടി വാസിലിവ്കയിലൂടെ കടന്നുപോകുന്നുണ്ട്.

You might also like