പിഎസ്‍സി തട്ടിപ്പ്: എസ്എഫ്ഐ നേതാക്കളെ സഹായിച്ച പൊലീസുകാരനെ വിചാരണ ചെയ്യാൻ അനുമതി തേടി ക്രൈംബ്രാഞ്ച്

0

തിരുവനന്തപുരം: പി.എസ്.സി തട്ടിപ്പ് കേസിലെ പ്രതിയായ സിവിൽ പൊലീസ് ഓഫീസർ ഗോകുലിനെ വിചാരണ ചെയ്യാന്‍ സർക്കാരിനോട് പ്രോസിക്യൂഷൻ അനുമതി തേടി ക്രൈം ബ്രാഞ്ച്. എസ്.എഫ്ഐ നേതാക്കള്‍ക്ക് ഉത്തരങ്ങൾ മൊബൈൽഫോണ‍്‍ വഴി അയച്ചത് ഗോകുലായിരുന്നു. വൻ വിവാദമായകേസ് രജിസ്റ്റ‍ർ ചെയ്ത് രണ്ടര വ‍ർഷത്തിനു ശേഷമാണ് കുറ്റപത്രം നൽകാനുള്ള ക്രൈം ബ്രാഞ്ചിൻെറ നടപടി. അതേ സമയം കേസിലെ പ്രതിയായ ഗോകുലിനെ രക്ഷിക്കാൻ വ്യാജരേഖ ഉണ്ടാക്കിയ മൂന്ന് പൊലീസുകാരെ കേസിൽ നിന്നും ഒഴിവാക്കാനുള്ള നീക്കവും തുടങ്ങി. പി.എസ്.സി പരീക്ഷയുടെ സുതാര്യത തന്നെ ചോദ്യ ചെയ്യപ്പെട്ട സംഭവമാണ് കോണ്‍സ്റ്റിള്‍ പരീക്ഷയിലെ ഹൈ ടെക് തട്ടിപ്പ്. യൂണിവേഴ്സിറ്റി കോളിലെ മുൻ എസ്എഫ്ഐ നേതാക്കളാണ് സ്മാർട്ട് വാച്ചും മൊബൈൽ ഫോണും ഉപയോഗിച്ച് തട്ടിപ്പ് നടത്തിയത്. ശിവരജ്ഞിത്, നസീം, പ്രണവ് എന്നിവരാണ് തട്ടിപ്പിലൂടെ കോണ്‍സ്റ്റബിള്‍ പരീക്ഷയുടെ റാങ്ക് പട്ടികയിൽ ഇടംപിടിച്ചത്. 

You might also like