ക്രെഡിറ്റ് കാര്‍ഡ് എടുക്കണോ ? കുറഞ്ഞ വാർഷിക നിരക്ക്, മികച്ച ആനുകൂല്യങ്ങൾ നൽകുന്ന ക്രെഡിറ്റ് കാർഡുകൾ ഇവയാണ്
തിരുവനന്തപുരം: ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കാത്തവർ ഇന്ന് വളരെ കുറവായിരിക്കും അത്രമേൽ ഇന്ന് എല്ലാ പണമിടപാടുകൾക്കും ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്നുണ്ട്. എന്നാൽ ക്രെഡിറ്റ് കാർഡുകൾ പൊതുവെ പരിചിതമായി വരുന്നതേ ഉള്ളു. എന്താണ് ക്രെഡിറ്റ് കാർഡ്? അധിക ആനുകൂല്യങ്ങളോടെ ഹ്രസ്വകാല വായ്പ വാഗ്ദാനം ചെയ്യുന്ന ഉപകാരമാണ് ക്രെഡിറ്റ് കാർഡുകൾ എന്ന് പറയാം. പലിശ കൂടാതെ തന്നെ 45 ദിവസം മുതൽ 60 ദിവസത്തെ വായ്പ ക്രെഡിറ്റ് കാർഡ് മുഖേനെ ലഭിക്കുന്നതാണ്. ഈ കാരണം കൂടി ഉൾപ്പെടുത്തുമ്പോൾ ഡെബിറ്റ് കാർഡുകളേക്കാൾ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാനാണ് സാമ്പത്തിക വിദഗ്ദർ വരെ നിർദേശിക്കുന്നത്.
എന്നാൽ ക്രെഡിറ്റ് കാർഡുകൾ തെരഞ്ഞെടുക്കുമ്പോൾ അതിനൊപ്പം വരുന്ന ബാധ്യതകളെക്കുറിച്ച് ഉപയോക്താക്കൾ അറിഞ്ഞിരിക്കണം. വലിയ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന കാർഡുകൾക്ക് പലപ്പോഴും ഉയർന്ന വാർഷിക നിരക്ക് ഈടാക്കാറുണ്ട്. 10,000 രൂപ വരെ വാർഷിക ഫീസ് ഈടാക്കുന്ന കാര്‍ഡുകള്‍ ഉണ്ട്. എന്നാൽ നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്ന മിക്ക ആനുകൂല്യങ്ങളും പരമാവധി പ്രയോജനപ്പെടുത്താൻ കഴിയുമെങ്കിൽ മാത്രമേ അത്തരം ഉയർന്ന വാർഷിക ഫീസ് നൽകുന്നതിൽ ഉപകാരമുള്ളു. അതേസമയം വളരെ ചുരുങ്ങിയ വാർഷിക ഫീസ് ഈടാക്കുന്ന കാർഡുകളുമുണ്ട്. ഓൺലൈൻ ഷോപ്പിംഗ്, ഭക്ഷണം ഓർഡർ ചെയ്യൽ, തുടങ്ങി നിത്യജീവിതത്തിൽ ഉപകരിക്കുന്ന നിരവധി ആനുകൂല്യങ്ങൾ ഇത്തരത്തിലുള്ള കാർഡുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇങ്ങനെ ചെറിയ വാർഷിക നിരക്കിൽ മികച്ച ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ക്രെഡിറ്റ് കാർഡുകൾ പരിചയപ്പെടാം;