റോഡിലെ ക്യാമറകളുടെ സ്ഥാനം ഇടക്കിടെ മാറും; നിയമം ലംഘിച്ചാൽ പണി ഉറപ്പ്
കേരളത്തിലെ പാതകളില്‍ പുതുതായി സ്ഥാപിച്ച ക്യാമറകളുടെ സ്ഥാനം മനസ്സിലാക്കി പിഴയില്‍നിന്ന് രക്ഷപ്പെടാമെന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടെങ്കിൽ ഇനിമുതൽ അത് നടക്കില്ല. അപകടമേഖലകള്‍ മാറുന്നതനുസരിച്ച് പുനര്‍വിന്യസിക്കാവുന്ന ക്യാമറകളാണ് ഇത്തവണ സ്ഥാപിക്കുന്നത്. അതുകൊണ്ടുതന്നെ മോട്ടോര്‍വാഹന വകുപ്പ് സ്ഥാപിച്ച ക്യാമറകള്‍ എന്നും ഒരേ സ്ഥലത്തുണ്ടാകില്ല. ഇടക്കിടെ ക്യാമറകളുടെ സ്ഥലം മാറും.