വാഹനങ്ങളെ ഓവർടേക്ക് ചെയ്യുമ്പോൾ ആശയക്കുഴപ്പമുണ്ടാക്കരുതെന്ന കർശന നിർദേശവുമായി റാക് പൊലീസ്

0

റാസൽഖൈമയിൽ മൂന്നിലൂടെ പോകുന്ന വാഹനങ്ങളുടെ ഡ്രൈവർമാരിൽ ആശയക്കുഴപ്പം സൃഷ്ടിച്ചുകൊണ്ടുള്ള അപകടകരമായ ഓവർടേക്കിംഗ് ഒഴിവാക്കണമെന്ന കർശന ദിർദേശം നൽകി റാക് ട്രാഫിക് ആൻഡ് പട്രോൾ വകുപ്പ്. നിശ്ചിത അകലം പാലിക്കാതെ പെട്ടെന്നുള്ള ഓവർടേക്കിംഗ്
വലിയ വാഹനാപകടങ്ങളുണ്ടാകാൻ കാരണമാകുന്നുണ്ട്. തീർത്തും അശ്രദ്ധമായ ഡ്രൈവിംഗും ഡ്രൈവർമാരുടെ അനാവശ്യ പിടിവാശിയുമാണ് അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നതെന്ന് റാക് പൊലീസ് സെൻട്രൽ ഓപറേഷൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഡോ. മുഹമ്മദ് സഈദ് അൽ ഹമീദി അഭിപ്രായപ്പെട്ടു. മുന്നിലുള്ള വാഹനങ്ങളെ ലൈറ്റുകളും ഹോണുമടിച്ച് റോഡ് ഒഴിപ്പിക്കാൻ നിർബന്ധിക്കുന്നത് ഡ്രൈവറുടെ ശ്രദ്ധ തിരിയാനും അപകടങ്ങളുണ്ടാവാനും കാരണമാകും.

You might also like