ആണവായുധ പദ്ധതി കൂടുതൽ ശക്തമാക്കുമെന്ന് കിം ജോങ് ഉൻ
ഉത്തരകൊറിയയുടെ ആണവ ശേഖരം വര്‍ദ്ധിപ്പിക്കുമെന്ന് ഉത്തരകൊറിയന്‍ സര്‍വ്വാധിപന്‍ കിം ജോങ് ഉൻ. കഴിഞ്ഞ തിങ്കളാഴ്ച സൈനിക പരേഡിനെ അഭിസംബോധന ചെയ്യവേയാണ് കിം ജോങ് ഉന്‍, രാജ്യത്തെ ആണവായുധ ശേഖരം വര്‍ദ്ധിപ്പിക്കുമെന്ന് പറഞ്ഞതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. സായുധ സേനയുടെ സ്ഥാപക വാർഷികത്തോടനുബന്ധിച്ചുള്ള പരേഡിൽ നിരോധിത ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളും (ICBMs) പ്രദർശിപ്പിച്ചു. 2017 ന് ശേഷം കഴിഞ്ഞ മാര്‍ച്ചിലാണ് ഉത്തരകൊറിയ, തങ്ങളുടെ ഏറ്റവും വലിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയത്. അന്താരാഷ്ട്രാതലത്തില്‍ വ്യാപകമായ വിമര്‍ശനത്തിന് ഇത് ഇടയാക്കി.