പടിഞ്ഞാറൻ യുക്രൈനിൽ വാഹനാപകടം; 27 പേർ കൊല്ലപ്പെട്ടു
ദുരന്തം വിട്ടുമാറാതെ യുക്രൈൻ. റഷ്യൻ ആക്രമണത്തിനിടെ യുക്രൈനിൽ റോഡ് അപകടം. പടിഞ്ഞാറൻ റിവ്നെ മേഖലയിൽ മിനിബസ് ഇന്ധന ട്രക്കുമായി കൂട്ടിയിടിച്ച് 27 പേർ കൊല്ലപ്പെട്ടു. മരണസംഖ്യ ഇനിയും ഉയരുമെന്നും അപകടത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരോട് അനുശോചനം രേഖപ്പെടുത്തുന്നതായും പ്രസിഡന്റ് സെലെൻസ്‌കി പറഞ്ഞു. ടാങ്കർ ഡ്രൈവർ രക്ഷപ്പെട്ടെങ്കിലും ഇയാളുടെ നില ഗുരുതരമാണ്. അപകടത്തിൽ മിനി ബസ് ഡ്രൈവർ അടക്കമുള്ള 27 പേരാണ് കൊല്ലപ്പെട്ടത്. ബസിലുണ്ടായിരുന്ന 38 യാത്രക്കാരിൽ 12 പേർ മാത്രമാണ് രക്ഷപ്പെട്ടത്. മിനിബസ് ഡ്രൈവറാണ് അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ ദശകത്തിനിടെ നടന്ന ഏറ്റവും വലിയ റോഡപകടമാണ് ഇതെന്ന് യുക്രൈൻ ആഭ്യന്തര മന്ത്രിയുടെ ഉപദേഷ്ടാവ് പറഞ്ഞു.