എല്‍ഐസി ഓഹരി വില്‍പനയ്ക്ക് ഇന്ന് തുടക്കം; ഇനിഷ്യല്‍ പബ്ലിക് ഓഫര്‍ 902 രൂപ മുതല്‍

0

രാജ്യത്തെ ഏറ്റവും വലിയ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) നടപടികള്‍ക്ക് ഇന്ന് തുടക്കം. എല്‍ഐസിയുടെ ഇനിഷ്യല്‍ പബ്ലിക് ഓഫര്‍ ഇന്ന് മുതല്‍ ഒന്‍പതാം തീയതി വരെയായി നടക്കും. ഒരു ഓഹരിക്ക് 902 മുതല്‍ 949 രൂപ എന്ന പ്രൈസ് ബാന്‍ഡിലാണ് ഇനിഷ്യല്‍ പബ്ലിക് ഓഫര്‍. പോളിസി ഉടമകള്‍ക്ക് 60 രൂപയും, റീട്ടെയില്‍ നിക്ഷേപകര്‍ക്കും എല്‍ഐസി ജീവനക്കാര്‍ക്കും 40 രൂപ വീതവും ഓഹരി വിലയില്‍ ഡിസ്‌കൗണ്ട് നല്‍കും. മെയ് 12നാണ് ഓഹരി അലോട്ട്‌മെന്റ്. മെയ് പതിനേഴിന് എല്‍ഐസി ഓഹരികള്‍ സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യും. ഇനിഷ്യല്‍ പബ്ലിക് ഓഫറിലൂടെ 22.13 കോടി ഓഹരികളാണ് എല്‍ഐസി വില്‍ക്കുന്നത്. 20,557.23 കോടി രൂപ സമാഹരിക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം.

You might also like