സൗദിയില്‍ നൂറിലധികം ഹൂതി തടവുകാരെ മോചിപ്പിച്ചു; മോചനം ഉപാധികളില്ലാതെ
സൗദിയിലെ ജയിലുകളില്‍ കഴിഞ്ഞിരുന്ന 163 തടവുകാരെ മോചിപ്പിച്ചു. ജയില്‍ മോചിതരായ തടവുകാരെ മൂന്ന് പ്രത്യേക വിമാനങ്ങളില്‍ യെമനിലെത്തിച്ചു. തടവുകാര്‍ക്കായുള്ള പ്രത്യേക ഉപാധികളൊന്നും തന്നെ ഇല്ലാതെയാണ് സൗദി ഭരണകൂടം ഹൂതി തടവുകാരെ മോചിപ്പിച്ചത്. മാനുഷിക പരിഗണന മുന്‍നിര്‍ത്തിയാണ് നടപടി. റെഡ് ക്രോസിന്റെ വിമാനങ്ങളിലാണ് തടവുകാരെ യെമനിലെത്തിച്ചത്. മാനുഷിക പരിഗണന കണക്കിലെടുത്ത് ഹൂതി വിമതരെ മോചിപ്പിക്കുമെന്ന് നേരത്തെ സൗദി ഭരണകൂടം പ്രഖ്യാപിച്ചിരുന്നു. സൗദിക്കെതിരെ ഹൂതികള്‍ നടത്തിയ ആക്രമണങ്ങളില്‍ പങ്കാളികളായവര്‍ ഉള്‍പ്പെടെയുള്ള തടവുകാര്‍ ഈ കൂട്ടത്തിലുണ്ട്.