റഷ്യന്‍ അധിനിവേശം; യുക്രൈനിലെ സാഹചര്യങ്ങളില്‍ ആശങ്കയറിയിച്ച് ഇന്ത്യ
റഷ്യന്‍ അധിനിവേശം തുടരുന്ന യുക്രൈനിലെ സ്ഥിതിഗതിയില്‍ ആശങ്ക അറിയിച്ച് ഇന്ത്യ. ആക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവര്‍ത്തിച്ചു. യുക്രൈനിലെ സാഹചര്യം വഷളായിക്കൊണ്ടിരിക്കുന്നതിനിടെ ഏറെ ഉത്കണ്ഠ അറിയിക്കുകയാണ്. ആക്രമണവും ശത്രുതയും ഉടന്‍ അവസാനിപ്പിക്കണമെന്നും ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പറഞ്ഞു. രക്തം ചൊരിയുന്നതിലൂടെയും നിരപരാധികളുടെ ജീവന്‍ ഇല്ലാതാക്കുന്നതിലൂടെയും ഒരു യുദ്ധത്തിലും പരിഹാരം കാണാനാകില്ലെന്ന് ഇന്ത്യ പ്രതികരിച്ചു. നയതന്ത്ര ഇടപെടലിന്റെയും ചര്‍ച്ചയുടെയും മാര്‍ഗത്തിലൂടെ മാത്രമേ സംഘര്‍ഷം അവസാനിപ്പിക്കാനാകൂ എന്ന് തുടക്കം മുതലേ തങ്ങള്‍ പറഞ്ഞിരുന്നു എന്നും ഇന്ത്യന്‍ പ്രതിനിധി കൂട്ടിച്ചേര്‍ത്തു.