‘ട്രംപിനെ മടക്കി വിളിച്ച് ട്വിറ്റർ’; വിലക്കിയ നടപടി തെറ്റായിരുന്നുവെന്ന് പുതിയ ഉടമ ഇലോൺ മസ്ക്

0

വാഷിംഗ്ടൺ: പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ ഡൊണാൾഡ് ട്രംപ് അനുകൂലികൾ നടത്തിയ ക്യാപിറ്റോൾ ആക്രമണമായിരുന്നു ഡൊണാൾഡ് ട്രംപിനെ സാമൂഹ്യ മാധ്യമങ്ങൾ വിലക്കാൻ കാരണം. എന്നാലിപ്പോൾ ട്വിറ്റർ ഏറ്റെടുത്ത ഇലോൺ മസ്ക് ഡൊണാൾഡ് ട്രംപിന്റെ ഔദ്യോഗിക ഹാന്റിലുകൾക്ക് ഉള്ള വിലക്ക് പിൻവലിക്കുമെന്ന് അറിയിച്ചിരിക്കുകയാണ്.

ക്യാപിറ്റോള്‍ ആക്രമണത്തിന് ശേഷം ട്വിറ്റര്‍, യൂട്യൂബ് എന്നീ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും ട്രംപിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. പിന്നാലെ ഫേസ്ബുക്കും ഡോണള്‍ഡ് ട്രംപിന് രണ്ട് വര്‍ഷം വിലക്കേര്‍പ്പെടുത്തി. ക്യാപിറ്റോള്‍ ആക്രമണത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ വിലക്ക്‌ 2023 ജനുവരി ഏഴ് വരെ തുടരുമെന്നും ഫേസ്ബുക്ക് അറിയിച്ചു. നിയമങ്ങള്‍ ലംഘിക്കുന്ന ലോക നേതാക്കളോട് സ്വീകരിക്കുന്ന നടപടിയില്‍ മാറ്റം വരുത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്നായിരുന്നു അന്ന് ഫേസ്ബുക്ക് വ്യക്തമാക്കിയത്. ക്യാപിറ്റോള്‍ ആക്രമണ സംഭവത്തെ തുടര്‍ന്നാണ് ഫേസ്ബുക്ക് ട്രംപിനെ ആദ്യം വിലക്കിയത്.

എന്നാൽ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കാവൽക്കാരനായാണ് ഇലോൺ മസ്ക് തന്നെ സ്വയം വാഴ്ത്തുന്നത്. ഇത് തന്നെയാണ് ഡൊണാൾഡ് ട്രംപിന്റെ ഹാന്റിൽ തിരികെ നൽകാനുള്ള തീരുമാനമെടുക്കാൻ കാരണവും. ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്ത ഘട്ടം മുതൽ ട്രംപിന് ട്വിറ്റർ ഹാന്റിൽ മടക്കിക്കിട്ടുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

You might also like