ശ്രീലങ്കന്‍ നേതാക്കള്‍ ഇന്ത്യയിലേക്ക് കടന്നെന്ന് വ്യാജപ്രചാരണം; പൂര്‍ണമായും നിഷേധിച്ച് ഇന്ത്യന്‍ ഹൈ കമ്മീഷന്‍
ശ്രീലങ്കയില്‍ ആഭ്യന്തര കലാപം രൂക്ഷമാകുന്നതിനിടെ മഹിന്ദ രജപക്‌സെ ഉള്‍പ്പെടെയുള്ളവര്‍ ഇന്ത്യയിലേക്ക് കടന്നു എന്ന പ്രചരണം വാസ്തവവിരുദ്ധമാണെന്ന് കൊളംബോയിലെ ഇന്ത്യന്‍ ഹൈ കമ്മീഷന്‍. ശ്രീലങ്കയിലെ നിരവധി നേതാക്കള്‍ ഇന്ത്യയില്‍ അഭയം തേടിയെന്ന പ്രചരണം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് വ്യക്തത വരുത്തി ഹൈ കമ്മീഷന്‍ രംഗത്തെത്തിയത്. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം. ശ്രീലങ്കന്‍ മുന്‍പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ ട്രിങ്കോമാലിയിലേക്ക് കടന്നെന്നാണ് വിവരം. പ്രതിഷേധക്കാര്‍ ഭരണകക്ഷി നേതാക്കളുടെ വീടുകള്‍ കത്തിച്ചുള്‍പ്പടെ പ്രതിഷേധിക്കുന്ന പശ്ചാത്തലത്തിലാണ് നേതാക്കളുടെ പലായനം. (No Sri Lankan politician fled to India, says high commis