സൈന്യത്തെ അയക്കില്ല; സാമ്പത്തിക പ്രതിസന്ധിയിൽ ശ്രീലങ്കയെ സഹായിക്കുമെന്ന് ഇന്ത്യ

0

സാമ്പത്തിക പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്ന ശ്രീലങ്കയെ സഹായിക്കുമെന്ന് ഇന്ത്യ. എന്നാൽ ജനകീയ പ്രക്ഷോഭങ്ങൾ നടക്കുന്ന രാജ്യത്തേക്ക് ഇന്ത്യൻ സൈന്യത്തെ അയക്കില്ലെന്ന് കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ പറഞ്ഞു.സാമ്പത്തിക മേഖലയുടെ തിരിച്ചു വരവിനായി ഇന്ത്യ എല്ലാ സഹായവും ചെയ്യും. എന്നാൽ സൈന്യത്തെ അയക്കില്ല . സൈന്യത്തെ അയക്കുന്നുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. ഇത്തരം പ്രചാരണങ്ങളും കാഴ്‌ച്ചപ്പാടുകളും ഇന്ത്യൻ സർക്കാരിന്റെ നിലപാടുമായി യോജിക്കുന്നതല്ലെന്നും ഹൈക്കമ്മീഷൻ ട്വിറ്ററിലൂടെ അറിയിച്ചു.

You might also like