റഷ്യൻ അധിനിവേശം; 561 യുക്രൈൻ നാഷണൽ ഗാർഡ്സ് കൊല്ലപ്പെട്ടു
യുദ്ധം ആരംഭിച്ചതിന് ശേഷം, യുക്രൈൻ നാഷണൽ ഗാർഡിലെ 561 സൈനികർ കൊല്ലപ്പെട്ടതായി യു.എൻ.ജി മേധാവി. ഫെബ്രുവരി 24ന് ആരംഭിച്ച ആക്രമണത്തിൽ 1,697 സൈനികർക്ക് പരുക്കേറ്റിട്ടുണ്ടെന്നും ഒലെക്‌സി നഡ്‌ടോച്ചി പറഞ്ഞു. ഏപ്രിൽ പകുതിയോടെ 2,500 മുതൽ 3,000 യുക്രൈൻ സൈനികർ കൊല്ലപ്പെട്ടു. 10,000ത്തോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇവരിൽ എത്രപേർ അതിജീവിക്കുമെന്ന് പറയാൻ പ്രയാസമാണെന്നും ഒലെക്‌സി കൂട്ടിച്ചേർത്തു. 2014 മാർച്ചിലാണ് യുക്രൈൻ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഗാർഡ് രൂപീകരിച്ചത്. ക്രിമിയയിലെ കരിങ്കടൽ പെനിൻസുലയുടെ നിയന്ത്രണം റഷ്യ പിടിച്ചെടുക്കുകയും, യുക്രൈനിന്റെ കിഴക്കൻ അതിർത്തിയിൽ സൈന്യത്തെ കൂട്ടുകയും ചെയ്തതിന് പിന്നാലെയായിരുന്നു ഇത്