മതപരിവർത്തനാരോപണം; കർണ്ണാടകയിൽ പാസ്റ്റർക്കും ഭാര്യക്കും ക്രൂരമർദ്ദനവും അറസ്റ്റും

0

കർണാടകയിലെ കൊടഗു ജില്ലയിലെ കുട്ട അതിർത്തിയിൽ മലയാളി പാസ്റ്ററും ഭാര്യയും മതപരിവർത്തന കുറ്റമാരോപിച്ച്‌ അറസ്റ്റിൽ. പൂജെക്കൽ ഗ്രാമത്തിലാണ് സംഭവം നടന്നത്‌.

വയനാട് ജില്ലയിലെ തോൽപട്ടിയിൽ താമസിച്ച് സുവിശേഷ പ്രവർത്തനം ചെയ്തുവരുന്ന പാസ്റ്റർ കുരിയാക്കോസും ഭാര്യ സാലുവുമാണ് അറസ്റ്റിലായത്‌.

മണികണ്ഠൻ എന്ന വിശ്വാസിയുടെ വീട്ടിൽ പ്രാർത്ഥന നടത്തിക്കൊണ്ടിരിക്കെ ഒരു കൂട്ടം ബജ്റംഗ്ദൾ പ്രവർത്തകരും, ബി ജെ പി പ്രവർത്തകരും ചേർന്ന് പ്രാർത്ഥന തടസ്സപ്പെടുത്തുകയും പാസ്റ്ററെയും ഭാര്യയേയും ക്രൂരമായി മർദ്ദിക്കുകയും ചെയ്ത ശേഷം മതപരിവർത്തനം ആരോപിച്ച്‌ ഇരുവരേയും പോലീസിൽ ഏൽപ്പിച്ചു.

പോലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയുള്ള കേസ് ചാർജ് ചെയ്യുകയും പിന്നീട്‌ കോടതിയിൽ ഹാജരാക്കി വിരാജ്പേട്ട സബ് ജയിലിൽ 7 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

മതസ്വാതന്ത്ര്യം അനുവദിച്ചുള്ള ഇന്ത്യയിൽ‌ ബിജെപി സർക്കാർ ഭരിക്കുന്ന കർണ്ണാടകയിൽ ക്രിസ്ത്യാനികൾ അനുഭവിക്കുന്ന പീഡനങ്ങൾ നാൾക്കുനാൾ വർദ്ധിച്ചു വരുന്ന സാഹചര്യമാണ്‌ നിലവിലുള്ളത്‌.

You might also like