സൗദിയില്‍ 602 പുതിയ കൊവിഡ് കേസുകള്‍, രണ്ട് മരണം

0

റിയാദ്: സൗദി അറേബ്യയില്‍ പുതുതായി 621 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. നിലവിലെ രോഗികളില്‍ 556 പേര്‍ സുഖം പ്രാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 761,079 ആയി. ആകെ രോഗമുക്തരുടെ എണ്ണം 745,397 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 9,123 ആയി.

രോഗബാധിതരില്‍ 6,559 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 79 പേരുടെ നില ഗുരുതരം. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 24 മണിക്കൂറിനിടെ 29,933 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി. ജിദ്ദ 158, റിയാദ് 115, മക്ക 71, മദീന 51, ദമ്മാം 48, ത്വാഇഫ് 19, അബഹ 18, ജീസാന്‍ 13, അല്‍ബാഹ 9, ഹുഫൂഫ് 7, ബുറൈദ 5, സബ്യ 5, അബൂ അരീഷ് 4, അല്‍ഖര്‍ജ് 4, ഖുലൈസ് 3, തബൂക്ക് 3, ഖമീസ് മുശൈത്ത് 3, യാംബു 3, ഖത്വീഫ് 3, ദഹ്‌റാന്‍ 3, ബല്‍ജുറൈഷി 3, വാദി ദവാസിര്‍ 3, ഹാഇല്‍ 2, നജ്‌റാന്‍ 2, അഫീഫ് 2, റാബിഖ് 2, സറാത് ഉബൈദ 2, സുല്‍ഫി 2, ഉനൈസ 2, ജുബൈല്‍ 2, മഖ്വ 2, ദിലം 2, അഖീഖ് 2, തുര്‍ബ 2, മീസാന്‍ 2, അബൂ അര്‍വ 2, മറ്റ് വിവിധയിടങ്ങളില്‍ ഒന്ന് വീതം എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 65,108,430 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 26,518,313 ആദ്യ ഡോസും 24,871,485 രണ്ടാം ഡോസും 13,718,632 ബൂസ്റ്റര്‍ ഡോസുമാണ്.

You might also like