സൗദിയിൽ 530 പുതിയ കൊവിഡ് കേസുകൾ, ഒരു മരണം

0

റിയാദ്: സൗദിയിൽ 530 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഒരു മരണവും പുതുതായി രേഖപ്പെടുത്തി. നിലവിലെ രോഗികളിൽ 532 പേർ സുഖം പ്രാപിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 7,66,726 ഉം രോഗമുക്തരുടെ എണ്ണം 7,51,177 ഉം ആയി. രാജ്യത്തെ ആകെ മരണം 9,144 ആയി ഉയർന്നു. നിലവിൽ 6,405 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 82 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു. സൗദിയിൽ നിലവിലെ കൊവിഡ് മുക്തിനിരക്ക് 97.97 ശതമാനവും മരണനിരക്ക് 1.19 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 155, ജിദ്ദ 148, ദമ്മാം 60, മക്ക 42, മദീന 35, അബഹ 13, ഹുഫൂഫ് 9, വാദി ദവാസിർ 6, ത്വാഇഫ് 5.

You might also like