നൂറുശതമാനം വാക്‌സിനേഷന്‍; കൊവിഡ് പോരാട്ടത്തില്‍ അഭിമാനമായി യുഎഇ

0

വാക്‌സിന്‍ വിതരണത്തില്‍ നേട്ടവുമായി യുഎഇ. അര്‍ഹരായ നൂറുശതമാനം ആളുകളിലേക്കും വാക്‌സിന്റെ രണ്ട് ഡോസുകളും എത്തിച്ചതായി ദേശീയ അടിയന്തര ദുരന്ത നിവാരണ സമിതി അറിയിച്ചു. 2020 ഡിസംബര്‍ മുതലാണ് രാജ്യത്തെ അര്‍ഹരായ ആളുകളിലേക്ക് കൊവിഡ് വാക്‌സിന്‍ എത്തിക്കല്‍ യുഎഇ ആരംഭിച്ചത്. കൊവിഡിനെതിരായ പോരാട്ടത്തില്‍ വീണ്ടും ലോകത്തിന് അഭിമാനമായിരിക്കുകയാണ് യുഎഇ. സ്വദേശികള്‍ക്കും വിദേശികള്‍ക്കും പൂര്‍ണമായും സൗജന്യമായിട്ടായിരുന്നു വാക്‌സിന് വിതരണം ചെയ്തത്. മുന്നണി പോരാളികള്‍, വളണ്ടിയര്‍മാര്‍, വാക്‌സിന്‍ പ്രത്യേകതകളനുസരിച്ച് വിവിധ പ്രായക്കാരായ ആളുകള്‍, ഗുരുതര രോഗമുള്ളവര്‍, പ്രായമായവര്‍ എന്നിങ്ങനെ വാക്‌സിനേഷന്‍ യോഗ്യരായ എല്ലാവര്‍ക്കും ലഭ്യമാക്കി പ്രതിരോധ ശേഷി ഉറപ്പ് വരുത്താനാണ് കാമ്പയിന്‍ ലക്ഷ്യമിട്ടത്. ഈ ലക്ഷ്യം കൈവരിക്കാന്‍ യുഎഇക്ക് സാധിച്ചതായി അധികൃതര്‍ പ്രതികരിച്ചു.

വാക്‌സിനേഷനിലൂടെ കൊവിഡ് കേസുകള്‍ കുറയ്ക്കാനും കൊവിഡ് വ്യാപനം കുറയ്ക്കാനുമായി. കൊവിഡ് പ്രതിരോധത്തിലെ നാഴികക്കല്ലാണിതെന്നും അധികൃതര്‍ വ്യക്തമാക്കി.

You might also like