ഇപിഎഫ് നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്ക് കുറച്ചു

0

എംപ്‌ളോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങൾക്കുള്ള 202122 സാമ്പത്തിക വർഷത്തെ പലിശ നിരക്ക് 8.5ൽ നിന്ന് 8.1 ശതമാനമായി കുറച്ചു.
എംപ്‌ളോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ കേന്ദ്ര തൊഴിൽ മന്ത്രാലയം വഴി നൽകിയ ശുപാർശ കേന്ദ്ര ധനമന്ത്രാലയം അംഗീകരിക്കുക ആയിരുന്നു. നിരക്ക് കുറയ്ക്കുന്നതിലൂടെ ഇ.പി.എഫ്.ഒയ്ക്ക് 450 കോടി രൂപയോളം രൂപ മിച്ചം ലഭിക്കും. കൊവിഡ് വ്യാപനത്തിന് തൊട്ടുമുൻപ് 2018-19 കാലയളവിലാണ് പലിശ നിരക്ക് 8.65 ശതമാനത്തിൽ നിന്ന് ഏഴു വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 8.5ശതമാനമാക്കി നിശ്ചയിച്ചത്.

You might also like