ഭയമില്ലാതാകുമ്പോഴാണ് ശക്തിയുണ്ടാകുന്നത്; യുക്രൈനെ വിവരിക്കാന്‍ മഹാത്മാ ഗാന്ധിയെ ഉദ്ധരിച്ച് സെലന്‍സ്‌കി
മഹാത്മാ ഗാന്ധിയുടെ വാക്കുകള്‍ ഉദ്ധരിച്ച് യുക്രൈന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലന്‍സ്‌കി. ശരീരത്തിലെ പേശികളുടെ എണ്ണത്തിലല്ല, പകരം, ഭയമില്ലാതാകുമ്പോഴാണ് നാം ശക്തരാകുന്നത്. ആദ്യം അവര്‍ നിങ്ങളെ അവഗണിക്കും. പിന്നെ പോരാടും. അവസാനം നിങ്ങള്‍ ജയിക്കും. സെലന്‍സ്‌കി പറഞ്ഞു. യുക്രൈനിലെ ഇന്ത്യന്‍ അംബാസിഡറും ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്. അതേസമയം യുദ്ധം തുടരുന്ന സാഹചര്യത്തില്‍ സഖ്യകക്ഷികളില്‍ നിന്ന് കൂടുതല്‍ ആയുധ സഹായം പ്രതീക്ഷിക്കുന്നതായി സെലന്‍സ്‌കി പറഞ്ഞു. യുക്രൈനില്‍ റഷ്യയുടെ അധിനിവേശം ആരംഭിച്ചിട്ട് നൂറ് ദിവസം പിന്നിട്ടിരിക്കുകയാണ്. യുക്രൈനിലെ 20 ശതമാനത്തോളം പ്രദേശങ്ങള്‍ കൈവശപ്പെടുത്തിയതായാണ് റഷ്യയുടെ അവകാശവാദം. ലുഹന്‍സ്‌കും ഡൊനെറ്റ്‌സ്‌കും ഉള്‍പ്പെടുന്ന വ്യാവസായിക മേഖലയായ ഡോണ്‍ബാസാണ് റഷ്യ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മേഖല.