വിമുഖത പാടില്ല; വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാത്തവരുടെ കണക്കെടുക്കുമെന്ന് ആരോഗ്യമന്ത്രി

0

സംസ്ഥാനത്ത് കൊവിഡ് വാക്‌സിനെടുക്കാത്തവരുടെ കണക്ക് ശേഖരിക്കുമെന്ന് ആരോഗ്യമന്ത്രി. വാക്‌സിനെടുക്കാത്തവരുടെ കണക്ക് ശേഖരിക്കാന്‍ ഫീല്‍ഡ് വര്‍ക്കര്‍മാരെ ചുമതലപ്പെടുത്തും. ട്വന്റിഫോര്‍ വാര്‍ത്തയ്ക്ക് പിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ ഇടപെടല്‍. സംസ്ഥാനത്ത് 18 വയസിനും 59 വയസിനുമിടയില്‍ പ്രായമുള്ള 36 ലക്ഷം ആളുകള്‍ രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന കണക്കുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ഒന്നാം ഡോസ് വാക്‌സിന് ശേഷമുള്ള കാലാവധി പൂര്‍ത്തിയാക്കിവരില്‍ 18 ശതമാനത്തോളം പേരാണ് രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കാത്തത്. കാസര്‍ഗോഡ്, കോഴിക്കോട്, കൊല്ലം ജില്ലക്കാരാണ് രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കാത്തതില്‍ അധികവുമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.

You might also like