സൗദിയിൽ 662 പേർക്ക് കൂടി കൊവിഡ്

0

റിയാദ്: സൗദി അറേബ്യയിൽ 24 മണിക്കൂറിനിടെ 662 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. നിലവിലെ രോഗികളിൽ 480 പേർ സുഖം പ്രാപിച്ചു. ഒരു മരണവും റിപ്പോർട്ട് ചെയ്തു.  രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,70,085 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,53,887 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,152 ആയി. രോഗബാധിതരിൽ 7,046 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 81 പേരുടെ നില ഗുരുതരം. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.

You might also like