ടിക്കറ്റിനൊപ്പം കുടിവെള്ളവും, വേനൽ ചൂടിൽ യാത്രക്കാർക്ക് ആശ്വാസമായി ഒരു ബസ് കണ്ടക്ടർ

0

മനുഷ്യത്വത്തിന്റെ മാതൃകയായി മാറുകയാണ് ഹരിയാന റോഡ്‌വേസിലെ ഒരു ബസ് കണ്ടക്ടർ. വേനൽ ചൂടിൽ വലയുന്ന യാത്രക്കാർക്ക് ടിക്കറ്റിനൊപ്പം കുടിവെള്ളവും നൽകിയാണ് സുരേന്ദ്ര ശർമ്മ ജനശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ കഥയും, ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. 12 വർഷം മുമ്പാണ് സുരേന്ദ്ര ശർമ്മ സർവീസിൽ ചേരുന്നത്. അന്നുമുതൽ ഒരു ഗ്ലാസ് വെള്ളം നൽകിയാണ് യാത്രക്കാരെ സ്വീകരിക്കുന്നത്. ഇതിനാവശ്യമായ വെള്ളം എപ്പോഴും ബസ് കരുത്താറുണ്ട്. തീരുന്ന മുറയ്ക്ക് ശർമ്മ തന്നെ നിറച്ചുവയ്ക്കും. ബസിലെ യാത്രക്കാർക്ക് വെള്ളം നൽകുന്ന കണ്ടക്ടറുടെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

You might also like