മൊബൈല്‍ റീചാര്‍ജിന് ഇനി അധികതുക വേണ്ടിവന്നേക്കും; പേയ് ടിഎം അപ്‌ഡേഷനെക്കുറിച്ച് അറിയാം…

0

ഫോണ്‍ പേയ്ക്ക് പിന്നാലെ മൊബൈല്‍ റീച്ചാര്‍ജിന് സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി പേയ് ടിഎമ്മും. റീചാര്‍ജ് തുകയുടെ അടിസ്ഥാനത്തില്‍ ഒരു രൂപമുതല്‍ ആറ് രൂപ വരെയാണ് സര്‍ചാര്‍ജ് ഇനത്തില്‍ ഈടാക്കുക. യുപിഐ വഴിയോ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ വഴിയോ പേയ് ടിഎം വാലറ്റ് വഴിയോ നടത്തുന്ന എല്ലാ പേയ് ടിഎം മൊബൈല്‍ റീചാര്‍ജുകള്‍ക്കും സര്‍ചാര്‍ജ് ബാധകമായിരിക്കും. നിലവില്‍ 100 രൂപയ്ക്ക് മുകളിലുള്ള റീചാര്‍ജുകള്‍ക്കാണ് സര്‍ചാര്‍ജ് നല്‍കേണ്ടിവരിക. പേയ് ടിഎം വാലറ്റില്‍ നിന്നും പണം പിന്‍വലിച്ച് റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് മുന്‍പ് സര്‍ചാര്‍ജിന് ഇളവ് നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ ഇളവുകളും നീക്കി. എല്ലാ ഉപയോക്താക്കളില്‍ നിന്നും സര്‍ചാര്‍ജ് ഈടാക്കിയേക്കില്ലെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. എന്നാല്‍ സര്‍ചാര്‍ജ് ഈടാക്കുന്നതില്‍ നിന്നും ചില ഉപയോക്താക്കളെ ഒഴിവാക്കുന്നതിന്റെ മാനദണ്ഡം എന്തെന്ന് വ്യക്തമായിട്ടില്ല.

You might also like