ടി പി എം കോഴഞ്ചേരി സഭാ ശുശ്രൂഷകൻ പാസ്റ്റർ ജോസ് കാരക്കൽ കർത്തൃസന്നിധിയിൽ

0

റാന്നി: കൺവൻഷൻ പ്രസംഗകനും ദി പെന്തെക്കൊസ്ത് മിഷൻ കോഴഞ്ചേരി സഭാ ശുശ്രൂഷകനുമായ പാസ്റ്റർ ജോസ് കാരയ്ക്കൽ (പി.സി.തോമസ്-51) കർത്തൃസന്നിധിയിൽ. സംസ്കാരം ജൂലൈ 10 നാളെ ഉച്ചയ്ക്ക് 2ന് ടി.പി.എം റാന്നി സെന്റർ സഭാഹാളിലെ ശുശ്രൂഷകൾക്കു ശേഷം സഭാ സെമിത്തേരിയിൽ വച്ച്‌ നടക്കും.

തിരുവല്ല കാരക്കൽ പുത്തൻപുരയ്ക്കൽ പരേതനായ ടി.സി.സ്കറിയ – ശോശാമ്മ ദമ്പതികളുടെ മൂന്നാമത്തെ മകനാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളിലായി എറണാകുളം, കൊട്ടാരക്കര, തിരുവല്ല, റാന്നി എന്നിവിടങ്ങളിൽ സഭയുടെ ശുശ്രൂഷകനും, കേരളമടക്കം ഇന്ത്യയുടെ വിവിധയിടങ്ങളിലെ കൺവൻഷൻ പ്രാസംഗികനും, വേദപഠന ക്ലാസുകൾ നയിക്കുന്ന പ്രധാന ശുശ്രൂഷകനുമായിരുന്നു.

സഹോദരങ്ങൾ: റെജി, റോയ്, ജെസി.

You might also like