ഉപഭോക്താക്കളുടെ വിവരങ്ങൾ ചൈനയിൽ ലഭ്യമാകുമെന്ന് ടിക്-ടോക്

0

ഓസ്ട്രേലിയൻ ഉപഭോക്താക്കളുടെ വിവരങ്ങൾ ചൈനയിൽ ലഭ്യമാകുമെന്ന് TikTok കമ്പനി സമ്മതിച്ചു. ഓസ്ട്രേലിയൻ സർക്കാർ നൽകിയ മറുപടിയിലാണ് ചൈനയിൽ ഉള്ള തങ്ങളുടെ ജീവനക്കാർക്ക് ഓസ്ട്രേലിയയുടെ വിവരങ്ങൾ ശേഖരിക്കാൻ കഴിയും എന്ന് tiktok വ്യക്തമാക്കിയത്. ഷാഡോ സൈബർ സെക്യൂരിറ്റി മിനിസ്റ്റർ ജെയിംസ്‌ പാറ്റേഴ്സണാണ്‌ വിഷയത്തിൽ വിശദീകരണം ആവശ്യപ്പെട്ട് റ്റിക്റ്റോക്കിന്‌ കത്ത് നൽകിയത്.

ഒരിക്കലും ഓസ്ട്രേലിയക്കാരുടെ വിവരങ്ങൾ ചൈനീസ് സർക്കാരിന്‌ നൽകിയിട്ടില്ലെന്ന് വിശദീകരിച്ച റ്റിക്റ്റോക്ക്,‌ ചൈനീസ്‌ സർക്കാർ വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെട്ടിട്ടില്ലെന്നും വ്യക്തമാക്കി. വിവരങ്ങൾ ശേഖരിക്കാൻ അനുമതി ഉള്ളവരുടെ എണ്ണം കമ്പനി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും മറുപടിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ ചൈനയുടെ ദേശീയ സുരക്ഷാ നിയമങ്ങൾ പരിഗണിക്കുമ്പോൾ TikTok കമ്പനിയുടെ മറുപടി വിശ്വസനീയമല്ലെന്ന് സെനറ്റർ ജെയിംസ്‌ പാറ്റേഴ്സൺ പറഞ്ഞു.

70 ലക്ഷം ഓസ്ട്രേലിയക്കാരുടെ സ്വകാര്യത സംരക്ഷിക്കാൻ അൽബനീസി സർക്കാർ നടപടിയെടുക്കണമെന്നും ലിബറൽ സെനറ്റർ ആവശ്യപ്പെട്ടു. Tiktok ന്റെ മറുപടിയിൽ തനിക്ക് ആശങ്കയുണ്ടെന്ന് ഫെഡറൽ ട്രഷറർ ജിബ്‌ ചാൽമേഴ്സും പ്രതികരിച്ചു. ഉപഭോക്താക്കൾ TikTok പ്ലാറ്റ്ഫോമിൽ പങ്കുവെക്കുന്ന കാര്യങ്ങളിൽ ജാഗ്രത പാലിക്കണമെന്നും ട്രഷറർ കൂട്ടിച്ചേർത്തു.

You might also like