29,000 കോടി രൂപയുടെ ആയുധങ്ങൾ വാങ്ങാൻ ഇന്ത്യ തീരുമാനിച്ചു

0

ഇന്ത്യ 28,732 കോടി രൂപയുടെ ആയുധങ്ങൾ വാങ്ങും. ചൊവാഴ്ച പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫെൻസ് അക്വിസിഷൻ കൗൺസിൽ (ഡി എ സി) ഇതിനു അംഗീകാരം നൽകി. കിഴക്കൻ ലഡാക്കിൽ ഇന്ത്യയും ചൈനയുമായി സംഘർഷം തുടരുന്നതിനിടെയാണ് പുതിയ ആയുധ സമാഹരണം.

ഉത്തര, പശ്ചിമ അതിർത്തികളിൽ സായുധസേനകളുടെ കരുത്തു കൂട്ടാൻ ഇതു സഹായിക്കും. യുദ്ധത്തിനു പുറമെ ഭീകരക്കെതിരായ പോരാട്ടത്തിനും ഈ ആയുധങ്ങൾ ആവശ്യമാണ്. നാലു ലക്ഷം ചെറുതോക്കുകളും വാങ്ങുന്നതിൽ ഉൾപ്പെടുന്നു.

കേന്ദ്രത്തിന്റെ ‘ആത്മനിർഭർ’ പദ്ധതിയനുസരിച്ചു ചെറുകിട ആയുധങ്ങൾ നിർമിക്കുന്ന വ്യവസായങ്ങൾക്ക് വലിയ ഉത്തേജനം ലഭിക്കും. തീരപ്രദേശങ്ങൾക്കായി കോസ്റ്റ് ഗാർഡിനു 14 ഫാസ്റ്റ് പട്രോൾ വാഹനങ്ങൾ വാങ്ങും. അവയിൽ 60% ഇന്ത്യൻ നിർമിത ഭാഗങ്ങൾ ഉണ്ടാവും.

You might also like