കൂറ്റൻ റോക്കറ്റ് വീണു, ചൈന വിശദ വിവരങ്ങൾ നൽകുന്നില്ല

0

ചൈന ജൂലൈ 24നു വിക്ഷേപിച്ച ഒരു റോക്കറ്റ് ചിതറിത്തെറിച്ചു ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചു. മലേഷ്യയുടെ സരവാക്ക് മേഖലയ്ക്കു അടുത്താണ് 25 ടൺ റോക്കറ്റ് ഭാഗങ്ങൾ വീണതെന്നു കരുതപ്പെടുന്നു. എന്നാൽ ചൈന കൃത്യമായ വിവരങ്ങൾ നൽകുന്നില്ല.

ചൈനയുടെ ലോംഗ് മാർച്ച് 5ബി (സി 5 സെഡ് – 5 ബി) റോക്കറ്റാണ്‌ ഉച്ച തിരിഞ്ഞു 12.45നു ഇന്ത്യൻ മഹാസമുദ്രത്തിനു മീതെ തിരിച്ചെത്തിയതെന്നു യു എസ് സ്പേസ് കമാൻഡ് ശനിയാഴ്ച വൈകിട്ടു പറഞ്ഞു. “സാങ്കേതിക വിവരങ്ങൾക്കും അവശിഷ്ടങ്ങൾ വീണ സ്ഥലത്തിന്റെ വിശദാംശങ്ങൾക്കും ചൈനയെ ബന്ധപ്പെടണം.”

ചൈനയുടെ മാൻഡ് സ്പേസ് ഏജൻസി പറയുന്നത് റോക്കറ്റ് സരവാക്കിനു സമീപം വീണു എന്നാണ്. വീഴുന്നതിനിടെ ഒട്ടു മുക്കാലും കത്തിപ്പോയി എന്നും. എന്നാൽ വിശദാംശങ്ങൾ നൽകാൻ ചൈന മടിക്കുന്നത് ശരിയല്ലെന്നു നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ പറഞ്ഞു.

ബഹിരാകാശത്തു പ്രവർത്തിക്കുന്ന എല്ലാ രാജ്യങ്ങളും ഇത്തരം വിവരങ്ങൾ പങ്കു വയ്ക്കണം എന്നതാണ് സുസ്ഥാപിതമായ മര്യാദ. അവശിഷ്ടങ്ങൾ വീഴുമ്പോൾ മുൻകരുതൽ എടുക്കാൻ അതു സഹായിക്കും. പ്രത്യേകിച്ച് ഭാരമുള്ള ബഹിരാകാശ വാഹനങ്ങൾ. നിരവധി ജീവനുകൾക്കും വസ്തുവകകൾക്കും അപകടം സംഭവിക്കാം എന്ന സാധ്യതയുണ്ട്.

ലോംഗ് മാർച്ച് 5ബി മൂന്നാം തവണയാണ് വിക്ഷേപിച്ചത്. മൂന്നു തവണയും റോക്കറ്റ് വീണു. ഇത്തരം റോക്കറ്റുകൾ പൂർണമായി കത്തിപ്പോകില്ലെന്നു വിദഗ്ധർ പറയുന്നു

You might also like