പാസ്റ്ററുടെയും മക്കളുടെയും സംസ്കാരം സ്വദേശമായ അണക്കരയിൽ നടക്കും

0

കല്ലുപാലത്ത് കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് മരണമടഞ്ഞ പാസ്റ്ററുടെയും രണ്ടു മക്കളുടെയും സംസ്കാരം സ്വദേശമായ അണക്കരയിൽ നടക്കും. ഓഗസ്റ്റ്‌ ഒന്നിന് രാവിലെയായിരുന്നു ചർച്ച് ഓഫ് ഗോഡ് റാന്നി പൂവൻമല സഭാ ശുശ്രൂഷകൻ കുമളി ചക്കുപള്ളം വരയന്നൂർ പാസ്റ്റർ വി.എം ചാണ്ടി (48 ), മക്കളായ ഫേബ ചാണ്ടി(24), ബ്ലെസി ചാണ്ടി(19) എന്നിവർ സഞ്ചരിച്ച ആൾട്ടോ കാർ വെണ്ണിക്കുളം-ഇരവിപേരൂർ റോഡിൽ തോട്ടിലേക്ക് മറിഞ്ഞ ദാരുണമായ അപകടമുണ്ടായത്. അപകടത്തിൽപെട്ടവരെ നാട്ടുകാർ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംസ്കാര ശുശ്രൂഷ ഓഗസ്റ്റ് 3 ബുധനാഴ്ച രാവിലെ 8.00 മണിക്ക് ചർച്ച് ഓഫ് ഗോഡ് അണക്കര സഭാ ഹാളിൽ ആരംഭിക്കും. തുടർന്ന് 12 മണിക്ക് അണക്കര ദൈവസഭാ സെമിത്തേരിയിൽ സംസ്ക്കാരം നടക്കും.

ഓഗസ്റ്റ് 2 ചൊവ്വാഴ്ച്ച രാവിലെ 8.00 മുതൽ 11.00 വരെ കുമ്പനാട് ബെഥേൽ സഭാ ഹാളിലും, ഉച്ചയ്ക്ക് 12.00 മുതൽ 2.00 വരെ റാന്നി, പൂവൻമല സഭാ ഹാളിലും പൊതുദർശനത്തിന് വച്ച ശേഷമായിരിക്കും മൃതദേഹങ്ങൾ സ്വദേശമായ അണക്കരയിലേക്ക് കൊണ്ടുപോകുന്നത്.

കട്ടപ്പന സ്വദേശി ഷാന്റിയാണ് പാസ്റ്റർ ചാണ്ടിയുടെ ഭാര്യ.

You might also like