തായ്ലാൻഡിൽ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഐ.ടി പ്രൊഫഷനലുകളെ തട്ടിക്കൊണ്ടു പോയി സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു; പരാതി

0

ഡേറ്റ എന്‍ട്രി ജോലിക്കായി തായ്ലാൻ്റിലേയ്ക്ക് പോയ മലയാളികള്‍ ഉള്‍പ്പെട്ട 300 ഓളം ഇന്ത്യന്‍ ഐ.ടി പ്രൊഫഷനലുകളെ മ്യാന്‍മറിലേക്കു തട്ടിക്കൊണ്ടുപോയി സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന്‍റെ കൂടുതൽ വിവരങ്ങള്‍ പുറത്ത്. സൈബര്‍ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ വിസമ്മതിച്ചവരെ  സംഘം ക്രൂരമായി മര്‍ദ്ദിച്ചതായി തടങ്കലിലാക്കപ്പെട്ടവര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി.

തായ്ലാൻ്റിലേയ്ക്ക് പോയവരെ സായുധ സംഘം മ്യാന്‍മറിലെയ്ക്ക് തട്ടിക്കൊണ്ടു പോകുകയായിരുന്നെന്നും അവർ പറഞ്ഞു.  മ്യാന്‍മര്‍ സര്‍ക്കാരിനു കാര്യമായ നിയന്ത്രണില്ലാത്ത ഗോത്ര പ്രദേശമായ മ്യാവാഡിയെന്ന സ്ഥലത്തെ ഐ.ടി സ്ഥാപനങ്ങളിലെത്തിച്ചാണ് സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത്.

സോഷ്യൽ മീഡിയയിലൂടെ വിദേശ രാജ്യങ്ങളിലുള്ളവരുമായി ചാറ്റ് ചെയ്ത്  പ്രധാനപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുക. ഫോണ്‍ സെക്സ് അടക്കമുള്ള കാര്യങ്ങള്‍ക്ക് ആളുകളെ കണ്ടെത്തുക. പെണ്‍വാണിഭ കേന്ദ്രങ്ങള്‍ക്ക് കോള്‍ സെൻ്ററുകളായി പ്രവര്‍ത്തിക്കുക തുടങ്ങിയ ജോലികള്‍ ചെയ്യിപ്പിക്കുന്നുവെന്നാണ് തടങ്കലിലാക്കപ്പെട്ടവര്‍ പറയുന്നത്.

അസുഖമുണ്ടായാല്‍ പോലും അവധിയെടുക്കാന്‍ സമ്മതിച്ചിരുന്നില്ലെന്നും. ഇലക്ട്രിക് ലാത്തി അടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിച്ചു ക്രൂരമായി മര്‍ദിച്ചിരുന്നെന്നും രക്ഷപ്പെ തലപൊട്ടിയതിന്റെയും ചെവി അടിച്ചുപൊട്ടിച്ചതിന്റെയും ദൃശ്യങ്ങള്‍ മനോരമ ന്യൂസിനു ലഭിച്ചു.

മലേഷ്യന്‍, ചൈനീസ് പൗരന്‍മാരുടേതാണു ഐ.ടി സ്ഥാപനങ്ങളെന്നാണു പുറത്തുവരുന്ന വിവരം. നാട്ടിലേക്കു ഫോണ്‍ വിളിക്കാന്‍ പോലും അനുവാദമില്ല. മ്യാന്‍മറിലെ ഇന്ത്യന്‍ എംബസി ആളുകളെ രക്ഷിക്കാന്‍ ശ്രമം തുടങ്ങിയതായും ഇതിനകം 30 പേരെ രക്ഷപ്പെടുത്തിയതായും വിദേശ കാര്യമന്ത്രാലയം  വ്യക്തമാക്കി.

You might also like