ബൈബിൾ നിവർത്തികരണത്തിന്റെ ഭാഗമായി അഞ്ച് ചുവന്ന പശുക്കിടാക്കൾ ഇസ്രായേലിൽ

0

ജെറുശലേം: ബൈബിൾ നിവർത്തികരണത്തിന്റെ ഭാഗമായി അഞ്ച് ചുവന്ന പശുക്കിടാക്കളെ ഇസ്രായേലിൽ എത്തിച്ചതായി വാർത്ത. അന്ത്യകാലത്ത് ജെറുസലേം ദേവാലയം പുനർ നിർമ്മിക്കപ്പെടുമെന്ന് വിശ്വസിക്കുന്ന ക്രൈസ്തവർക്കിടയിൽ പ്രവചനത്തിലെ ഈ സംഭവത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സജീവമായ ചർച്ചയ്ക്ക് തുടക്കമായി. യഹൂദ റബ്ബിമാർ ചുവപ്പ് നിറവും കളങ്കമില്ലാത്തതുമാണെന്ന് അംഗീകരിച്ചതിന് ശേഷമാണ് അഞ്ച് പശുക്കുട്ടികളെ ടെക്സാസിൽ നിന്ന് ഇസ്രായേലിലേക്കെത്തിച്ചത്.

ചുവപ്പും ഊനമില്ലാത്തതുമായിരിക്കണമെന്ന് മോശയോട് അരുളിചെയ്ത നിയമപ്രകാരം യാഗത്തിന് അവ ശുദ്ധമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഖ്യാപുസ്തകം അനുസരിച്ച് ഒരാൾ ശുദ്ധനാകണമെങ്കിൽ, ചുവന്ന പശുക്കിടാവിന്റെ ചാരം ആവശ്യമാണ്. സംഖ്യാപുസ്തകം 19-ൽ ദൈവം മോശയോട് പറഞ്ഞു, “കളങ്കവും ഊനമില്ലാത്തതും നുകം വെക്കാത്തതുമായ ഒരു ചുവന്ന പശുക്കിടാവിനെ കൊണ്ടുവരുവാൻ ഇസ്രായേൽ മക്കളോട് പറയുക, പശുക്കിടാവിനെ പുരോഹിതൻ പാളയത്തിന് പുറത്ത് കൊണ്ടുപോയി അവന്റെ സാന്നിധ്യത്തിൽ അറുക്കുകയും. പശുക്കിടാവിനെ ചാരം സഭക്കുവേണ്ടി ശുദ്ധീകരണ ജലത്തിനായി സൂക്ഷിച്ചു വെക്കുകയും ചെയ്യണം ചെയ്യണം എന്നാണ്.

You might also like