ഗര്‍ഭഛിദ്ര നിരോധനം അധാര്‍മികമെന്ന് കമലാ ഹാരിസ്

0

ഓസ്ററിൻ(ടെകസസ്): ഇടക്കാല തിരഞ്ഞെടുപ്പിനു ഒരു മാസം ശേഷിക്കെ ടെക്സസ്സിൽ കർശനമായി നടപ്പാക്കുന്ന ഗർഭഛിദ്ര നിരോധന നിയമത്തെ ശക്തിയായി അപലപിച്ചു വൈസ് പ്രസിഡന്റ് കമലാ ഹാരിസ്.

ഗർഭഛിദ്രനിരോധനം തികച്ചും അധാർമികമാണെന്നാണ് ഡമോക്രാറ്റിക് പാർട്ടിയുടെ ഓസ്റ്റഇനിൽ ഒക്ടോബർ 8 ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പു പ്രചരണ യോഗത്തിൽ കമലാ ഹാരിസ് വിശേഷിപ്പിച്ചത്. ഗർഭഛിദ്രം നടത്തുന്നവരെ തടവിലിടുമെന്ന ടെക്സസ് സംസ്ഥാന നിയമത്തെ നിയമപരമായി നേരിടുന്നതിന് പ്രോസിക്യൂട്ടർമാരുടേയും, സ്റ്റേറ്റ് ഒഫീഷ്യൽസിന്റേയും സഹകരണം ഹാരിസ് അഭ്യർത്ഥിച്ചു.

ഗർഭഛിദ്രത്തിനെ അനുകൂലിക്കുന്ന ഡോക്ടർമാരേയും, നഴ്സുമാരേയും ക്രമിനലുകളായി കാണുന്ന നിങ്ങളുടെ അറ്റോർണി ജനറലും, ഗവർണ്ണറും ഇനിയും അധികാരത്തിൽ തുടരണമോ എന്ന് നിശ്ചയിക്കേണ്ടതു ടെക്സസ് വോട്ടർമാരാണെന്നും അവർ കൂട്ടിചേർത്തു. ലിൻസൺ ബി ജോൺസൻ പ്രിസിഡൻഷ്യൽ ലൈബ്രറിയിൽ കമലാ ഹാരിസ് നടത്തിയ പ്രസംഗം ശ്രവിക്കുന്നതിന് എത്തിചേർന്നവരിൽ ഭൂരിപക്ഷവും ടെക്സസ് യൂണിവേഴ്സിറ്റി വിദ്യാർത്ഥികളായിരുന്നു.

സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന്മേൽ തീരുമാനമെടുക്കുന്നതിന് സംസ്ഥാന ഗവൺമെന്റിന് യാതൊരു അധികാരവുമില്ല. അതു സ്ത്രീകൾക്കു മാത്രം അനുവദിച്ചിട്ടുള്ളതാണ്. 40 മിനിട്ടു നീണ്ടുനിന്ന പ്രസംഗത്തിൽ കമലാ ഹാരിസ് ചൂണ്ടികാട്ടി.

You might also like