ഇസ്രായേലില്‍ വീണ്ടും മുന്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു വിജയിക്കുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

0

ഇസ്രായേലില്‍ വീണ്ടും മുന്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ലികുഡ് പാര്‍ട്ടി വിജയിക്കുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. പാര്‍ലമെന്റില്‍ നേരിയ ഭൂരിപക്ഷത്തിന് നെതന്യാഹു വിജയിക്കുമെന്നാണ് പ്രവചനങ്ങള്‍.

അധികാരത്തില്‍ തിരിച്ചെത്താന്‍ കഴിയുമെന്ന് അദേഹം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇസ്രായേല്‍ ജനതയില്‍ നിന്ന് വിശ്വാസത്തിന്റെ വോട്ടുകളാണ് ഞങ്ങള്‍ നേടിയത്. മികച്ച വിജയത്തിന്റെ വക്കിലാണ് ഞങ്ങള്‍. സ്ഥിരതയുള്ള സര്‍ക്കാര്‍ രൂപവത്കരിക്കും. സുസ്ഥിരമായ ഭരണവും സുരക്ഷയുമാണ് താന്‍ നല്‍കുന്ന ഉറപ്പെന്നും നെതന്യാഹു പറഞ്ഞു. പാലസ്തീനെതിരെ നെതന്യാഹു എടുത്ത തീവ്രനിലപാടുകള്‍ അദേഹത്തെ വിജയത്തിലേക്ക് എത്തിക്കുമെന്നാണ് സര്‍വേ നിരീക്ഷകര്‍ പറയുന്നത്.

സെനറ്റിലെ 120 സീറ്റുകളില്‍ 62 സീറ്റുകള്‍ നേടി നെതന്യാഹുവിന്റെ പാര്‍ട്ടിക്ക് തിരിച്ചുവരാനാകുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. അഴിമതിക്കേസില്‍ വിചാരണ നേരിടുന്ന നെതന്യാഹു 18 മാസം മുമ്പാണ് രാജിവെച്ചത്. തുടര്‍ച്ചയായി 12 വര്‍ഷക്കാലം ഭരണം നടത്തിയ നെതന്യാഹു ഇസ്രായേലില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി പദത്തിലിരുന്ന വ്യക്തിയാണ്.

എന്നാല്‍, ഇരു മുന്നണികള്‍ക്കും 120 അംഗ പാര്‍ലമെന്റില്‍ കൃത്യമായ ഭൂരിപക്ഷമില്ലെങ്കില്‍ 2023ല്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടി വരും. നാലു വര്‍ഷത്തിനിടെ, അഞ്ചാമത്തെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പാണ് ഇസ്രായേലില്‍ അടുത്തിടെ നടന്നത്.

You might also like