മെല്‍ബണില്‍ കാര്‍ അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി മരിച്ചു
മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ കാര്‍ തീപിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 44 വയസുള്ള മലയാളി യുവാവ് ഷാജി മാത്യു നിര്യാതനായി.
ക്രെയ്ഗിബേണില്‍ താമസിക്കുന്ന കോട്ടയം സ്വദേശി ഷാജി മാത്യുവാണ് മരിച്ചത്. ടാക്‌സി ഡ്രൈവറായി ജോലി നോക്കുകയായിരുന്നു. കഴിഞ്ഞ മാസം ഏഴിന് മെല്‍ബണിൽ വച്ച് ഉണ്ടായ അപകടത്തിൽ തീപിടിച്ച കാറില്‍നിന്ന് പുറത്തെടുത്ത ഷാജിക്ക് 50 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. തുടര്‍ന്ന് ഷാജിയെ വ്യോമമാര്‍ഗം മെല്‍ബണിലെ ആല്‍ഫ്രഡ് ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെ ഇന്നു പകലാണ് മരണം സംഭവിച്ചത്.
മെല്‍ബണ്‍ സെന്റ് മേരീസ് ക്‌നാനായ കത്തേലിക്ക ഇടവകാംഗമായ ഷാജി കോട്ടയം മറ്റക്കര സ്വദേശിയാണ്. മണ്ണൂർ മറ്റക്കര പള്ളി ഇടവക മേത്തായത് കുടുംബാംഗമാണ് ഷാജി.
ഭാര്യ – സ്മിത ( കുറുമുള്ളൂർ വള്ളിശ്ശേരിക്കാട്ടിൽ കുടുംബം )
മക്കൾ – സ്നേഹ , സച്ചിൻ , ജോയൽ
മാതാവ് – ആലീസ് മേത്തായത്
പിതാവ് – (late ) മാത്യു മേത്തായത്
സഹോദരങ്ങൾ – സജിമോൾ അനിൽ (ക്രഗിബേൺ ), ഷൈനി ജെയ്‌മോൻ (ക്രഗിബേൺ)
പരേതന്റെ ആത്മശാന്തിക്കായി ഇന്ന് വൈകുന്നേരം(05 Nov/ശനിയാഴ്ച) 4 മണിക്ക് ക്രഗിബേൺ പള്ളിയിൽ വച്ച് വിശുദ്ധ കുർബാനയും ഒപ്പീസും, തുടർന്ന് പരേതന്റെ ആത്മശാന്തിക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന ക്രെയ്ഗിബേണിലുള്ള ഭവനത്തില്‍ നടത്തുമെന്നും ഇടവക വികാരി ഫാ. പ്രിന്‍സ് തൈപ്പുരയിടത്തില്‍ അറിയിച്ചു.
മെൽബണിലെ കലാകായിക സാമൂഹ്യ രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു ഷാജി മാത്യു. വടംവലി അങ്കത്തട്ടുകളിൽ ചുരുങ്ങിയ കാലം കൊണ്ട്, സ്വന്തം ടീമായ ‘മെൽബൺ കൊമ്പൻസി’നെ പ്രമുഖ വിജയ കിരീടങ്ങൾ സമ്മാനിച്ച്, വൻ ജന പങ്കാളിത്തമുള്ള വിവിധ മലയാളീ അസോസിയേഷനുകളിൽ മാവേലി തമ്പുരാനായി പ്രൗഡ ഗംഭീര വേഷമിട്ട്, നാസിക് ഡോൾ വാദ്യമേളങ്ങളിൽ ആസുരമായി താളമിട്ട് പ്രവാസിമലയാളീ സമൂഹത്തിന് സുപരിചിതനായ ഒരാളുടെ വിയോഗമാണ്, ആയിരകണക്കിന് ആളുകളെ സ്വന്തം കുടുംബത്തിലെ ഒരംഗം വിട പറഞ്ഞ വേദനയോടെ സങ്കട കടലിലാഴ്ത്തിയത്.
അദ്ദേഹത്തിന്റെ കുടുംബത്തിനുള്ള സാമ്പത്തിക സഹായർത്ഥം ആരംഭിച്ചിട്ടുള്ള ഗ്രൂപ്പ് ഫണ്ടിങ്ങിൽ പങ്കാളികളാകുവാൻ എല്ലാ മത/സാമൂഹ്യ വക്താക്കളും അഭ്യർത്ഥിക്കുന്നു.
Link താഴെ