യുപിയിൽ വിവാഹ പാർട്ടിക്കിടെ അറസ്റ്റിലായ പാസ്റ്റർമാർ ജയിൽ മോചിതരായി

0

ലക്നോ: യു പി യിലെ അസംഗഡിൽ വിവാഹ പാർട്ടിക്കിടെ അറസ്റ്റിലായി ജയിലിൽ ആയിരുന്ന മലയാളിയായ പാസ്റ്റർ ബിനു രഘുനാഥ് ഉൾപ്പെടെയുള്ള എല്ലാ പാസ്റ്റർമാരും ജയിൽ മോചിതരായി. നവംബർ 28 നായിരുന്നു നവ വധൂവരന്മാരെയും 15 പാസ്റ്റർമാരെയും യുപി പോലീസ്‌ അറസ്റ്റു ചെയ്തത്.

മതപരിവർത്തന ശ്രമം ആരോപിച്ച് അറസ്റ്റു ചെയ്തവരിൽ 9 പാസ്റ്റേഴ്സിനെ ഒഴിച്ച് ബാക്കിയുള്ളവരെ പിറ്റേന്നുതന്നെ വിട്ടയച്ചിരുന്നു. എന്നാൽ പാസ്റ്റർമാർക്ക്‌ ഡിസമ്പർ 9 നാണ് ജാമ്യം ലഭിച്ചത്. രണ്ടു ദിവസം മുൻപ് ആറുപേരെ ജാമ്യത്തിൽ വിട്ടിരുന്നു. പ്രധാന പാസ്റ്റർമാരായ ബിനു രഘുനാഥ്, ജിതേന്ദ്ര എന്നിവരുടെ ജാമ്യവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഇന്ന് രാവിലെയാണ് അവർക്കു മോചനം ലഭിച്ചത്.

കോഴഞ്ചേരി മാരാമൺ ദൈവസഭയുടെ ശുശ്രൂഷകൻ പാസ്റ്റർ എം കെ കരുണാകരന്റെ മരുമകനാണ് എ.ജി. സെക്ഷൻ പ്രസ്ബിറ്റർ കൂടെയായ പാസ്റ്റർ ബിനു രഘുനാഥ്. അസംബ്ലിസ്‌ ഓഫ് ഗോഡ് നോർത്തേൺ ഡിസ്ട്രിക്ട് കൗൺസിലിലെ (എൻഡിസി) അസംഗഡ് സെക്ഷനിലെ പാസ്റ്റർ ജിതേന്ദ്രയുടെ മകളുടെ വിവാഹം കഴിഞ്ഞ 22/11/22 ന് ആയിരുന്നു. തുടർന്ന് തന്റെ സെക്ഷനിലുള്ള എല്ലാ പ്ലാസ്റ്റർമാരെയും ക്ഷണിച്ചു കൊണ്ട് അന്ന് നടത്തിയ വിവാഹ സൽക്കാര പാർട്ടിക്കിടെ പോലീസുകാർ അതിക്രമിച്ചു കയറുകയും അവിടെയുണ്ടായിരുന്ന 15 പാസ്റ്ററുമാരെയും വധുവരന്മാരെയും പോലീസ് കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.

കഴിഞ്ഞ 10 വർഷത്തിലധികമായി പാസ്റ്റർ ജിതേന്ദ്ര ഇതേ സ്ഥലത്ത് സഭ നടത്തിവരികയാണ്. വിവാഹ സൽക്കാര പാർട്ടിക്കിടെ അസംഗഡ് ജില്ലയിലെ സാറാമിസ് പോലിസ് സ്റ്റേഷനിൽ നിന്നും വന്ന പോലീസ് അവിടെ ഉണ്ടായിരുന്ന പാസ്റ്റർ ബിനു രഘുനാഥ്‌ (പ്രസ്ബിറ്റർ ആസംഗഡ് ) അതോടൊപ്പം അവരുടെ കൂടെയുണ്ടായിരുന്ന പാസ്റ്റർമാരെയും അവരുടെ കയ്യിൽ ഉണ്ടായിരുന്ന ബൈബിൾ, കാർ ഉൾപ്പെടെ എല്ലാം കസ്റ്റഡിയിലെടുക്കുകയായിരുന്നു

You might also like