യു.കെയിൽ കുടിയേറ്റക്കാർക്ക് തൊഴിലവസരങ്ങൾ; 1.7 ലക്ഷം ഒഴിവുകൾ റിപ്പോർട്ട് ചെയ്ത് ഗവൺമെന്റ് പോർട്ടൽ

0

കുടിയേറ്റക്കാർക്ക് തൊഴിലവസരങ്ങളുമായി യുകെയിലെ ഗവൺമെന്റ് പോർട്ടൽ. ഇതിനോടകം 1.7 ലക്ഷം തൊഴിലവസരങ്ങളാണ് കുടിയേറ്റക്കാർക്കായി ലിസ്റ്റ് ചെയ്തിരിക്കുന്നത്. രാജ്യത്ത് തൊഴിലാളി ക്ഷാമം രൂക്ഷമായതോടെയാണ് വിദേശ ജോലിക്കാരെ ആകർഷിക്കാനുള്ള ശ്രമം തുടങ്ങിയത്. ഇപ്പോൾ സൗജന്യ ജോബ് പോർട്ടലിന് തുടക്കം കുറിച്ചിരിക്കുകയാണ് യുകെ.

ടെക് ഉൾപ്പെടെ എല്ലാ മേഖലകളിലെയും അവസരങ്ങൾ ഇവിടെ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ടീച്ചിംഗ്, കണ്‍സ്ട്രക്ഷന്‍, ഹോട്ടല്‍ വ്യവസായം തുടങ്ങിയവയിലും വേക്കന്‍സികളുണ്ട്. ലോകത്തിന്റെ ഏത് കോണിലിരുന്നും അപേക്ഷിക്കാവുന്നതാണ്.

യുകെയിലെ വിവിധ മേഖലകളില്‍ ജോലി കണ്ടെത്താന്‍ ഫില്‍റ്ററുകളും ലഭ്യമാണ്. നിലവില്‍ രാജ്യം നേരിടുന്ന ലേബര്‍ ക്ഷാമം പരിഹരിക്കാന്‍ ഇതുവഴി സാധിക്കുമെന്നാണ് കരുതുന്നത്. യുകെയില്‍ ജോലി ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്കും ഇത് ഗുണകരമാണ്.

2022-ല്‍ 2,836,490 വീസകളാണ് യുകെ നല്‍കിയത്. ഇതില്‍ 25% ഇന്ത്യന്‍ പൗരന്‍മാര്‍ക്കാണ് ലഭിച്ചത്. യുകെ ഏറ്റവും കൂടുതല്‍ വീസ നല്‍കിയ രാജ്യം ഇതോടെ ഇന്ത്യയായി മാറി. ഇത് 2023-ലും തുടരുമെന്നാണ് കരുതുന്നത്. ഇന്ത്യ-യുകെ യംഗ് പ്രൊഫഷണല്‍സ് സ്‌കീം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ഇരുരാജ്യങ്ങളിലേക്കും യുവാക്കളുടെ വരവുപോക്ക് വേഗത്തിലാക്കും.

https://findajob.dwp.gov.uk/search?loc=86383&p=3 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ പോർട്ടലിൽ പ്രവേശിക്കാനാകും.

You might also like