സംഘര്‍ഷം അണയാതെ മണിപ്പൂര്‍: വീണ്ടും നിരോധനാജ്ഞ; വെള്ളി വരെ ഇന്റര്‍നെറ്റിന് നിരോധനം
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ഇതോടെ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. തലസ്ഥാനമായ ഇംഫാലിലെ ന്യൂ ചെക്കോണ്‍ മേഖലയിലായിരുന്നു സംഘര്‍ഷം. മെയ്തി-കുകി വിഭാഗങ്ങള്‍ ഏറ്റുമുട്ടുകയായിരുന്നു. രണ്ടിടങ്ങളിലായിരുന്നു സംഘര്‍ഷം.
ഈ പ്രദേശങ്ങളില്‍ സൈന്യത്തെയും അര്‍ധസൈനിക വിഭാഗത്തെയും വിന്യസിച്ചു. വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ഇന്റര്‍നെറ്റിന് നിരോധനം ഏര്‍പ്പെടുത്തി. ഒരു പ്രാദേശിക ചന്തയില്‍ കച്ചവടത്തിന് അനുവദിച്ച സ്ഥലം വിഭജിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഏറ്റുമുട്ടലിലേക്കെത്തിയത്.
ന്യൂ ലാമ്പ്‌ളേ മേഖലയില്‍ നിരവധി വീടുകള്‍ക്കു നേരെ ആക്രമണമുണ്ടായി. ഇവിടെ വീടുകള്‍ക്കു തീയിട്ടു. ഈ സംഘര്‍ഷം സംസ്ഥാനത്താകെ വ്യാപിക്കുമോയെന്നും ആശങ്കയുണ്ട്. ഇതേ തുടര്‍ന്ന് മേഖലയുടെ നിയന്ത്രണം സൈന്യം ഏറ്റടെുത്തു.
കഴിഞ്ഞ ഒരാഴ്ചയായി സംഘര്‍ഷം തണുത്ത് മണിപ്പൂര്‍ ശാന്തതയിലേക്ക് എത്തുന്നതിനിടെയാണ വീണ്ടും ആക്രമണം.