സാമ്പത്തിക മാന്ദ്യം: വിദേശ പഠനം തൊഴിലായി മാറുന്നില്ലെന്ന് പഠനം
വിദേശ വിദ്യാഭ്യാസം നേടുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നുണ്ടെങ്കിലും ഉദ്ദേശിക്കുന്ന ലക്ഷ്യം കൈവരിക്കുന്നതില്‍ പിന്നോക്കമെന്ന് പഠനം. വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചവര്‍ ജോലി കണ്ടെത്തുന്നതില്‍ വിഷമിക്കുന്നതായി റിപ്പോര്‍ട്ട്.
ആഗോള സാമ്പത്തിക മാന്ദ്യമാണ് ഇതിനു കാരണമായി വിദ്യാര്‍ഥികളും വിദ്യാഭ്യാസ വിദഗ്ദ്ധരും ചൂണ്ടിക്കാട്ടുന്നത് എന്ന് ദി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ആഗോള സാമ്പത്തിക പ്രതിസന്ധി അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യഘട്ട തൊഴിലവസരങ്ങള്‍ നിഷേധിക്കുന്നതായി വിലയിരുത്തപ്പെടുന്നു.
കോവിഡ് കാലത്തിനു ശേഷം ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ശാസ്ത്ര സാങ്കേതിക വിദ്യ, എഞ്ചിനിയറിംഗ്, ഗണിതം എന്നീ മേഖലകളിലെ ബിരുദധാരികള്‍ ജോലി കണ്ടെത്താന്‍ കഷ്ടപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.
അടുത്തയിടെ വന്‍കിട ഐടി കമ്പനികളടക്കം വന്‍തോതില്‍ നിവവിലുള്ളവരെ പിരിച്ചുവിട്ടിരുന്നു. എന്നാല്‍ പുതിയ തൊഴിലാളികളെ നിയമിക്കുന്നുമില്ല.
അമേരിക്ക, സിംഗപ്പൂര്‍ , യുകെ., അയര്‍ലന്റ്, ഫ്രാന്‍സ്, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ പ്രധാന സര്‍വ്വകലാശാലകളില്‍ പഠിച്ചിറങ്ങുന്നവര്‍ പോലും ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴിലവസരങ്ങള്‍ അന്വേഷിക്കുകയോ നാടുകളിലേക്ക് മടങ്ങുകയോ ചെയ്യുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് ഉപരിപഠനത്തിനായി എത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം 2019 മുതല്‍ കുറയുകയാണെന്ന് സ്റ്റഡി പോര്‍ട്ടല്‍സിന്റെ ‘ഡെസ്റ്റിനേഷന്‍ യൂറോപ്പ്’ റിപ്പോര്‍ട്ടില്‍ പറയുന്നു.