അപകടത്തിൽപ്പെട്ട ജെയ്സൺ ജോസിന് (24) അടിയന്തിര പ്രാർത്ഥനയും സഹായവും ആവശ്യമാണ്
പൂനെ എംബ്രസ് ഗാർഡൻ റോഡിൽ വെച്ച് ഉണ്ടായ അപകടത്തിൽ 24 വയസ്സ്കാരൻ ജെയ്സൺ ജോസ് മോൻ ട്രക്കിനടിയിൽ പെട്ടു. കൂട്ടുകാരൻ ഓടിച്ച ബൈക്കിന്റെ പിറകിൽ ആയിരുന്നു ജെയ്സൺ ഇരുന്നത്. ഇവർ സഞ്ചരിച്ച ബൈക്കിൽ മറ്റൊരു ബൈക്ക് വന്ന് ഇടിച്ച് ജെയ്സണും ബൈക്കും കൂടി ഒരു ട്രക്കിനടിയിലേക്ക് വീഴുകയായിരുന്നു. ജെയ്സൺന്റെ ഒരു കാല് ബൈക്കിൽ കുടുങ്ങുകയും ബൈക്കും കാലും കൂടി ട്രക്ക് കുറച്ച് ദൂരം വലിച്ച് കൊണ്ട് പോകുകയും ജെയ്സൺന്റെ വയറിന്റെ അടിവശം മുതൽ കാൽ പൂർണ്ണമായി മാസം ഉരഞ്ഞ് എല്ല് മാത്രം ശേഷിച്ചു. കൂടാതെ വയറ്റിൽ നിന്ന് കുടൽ പുറത്ത് വരികയും ചെയ്തു. ഇന്നേക്ക് 45 ദിവസമായി അപകടം ഉണ്ടായിട്ട്. ഇപ്പോൾ പൂനെ ഇനാംദാർ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിൽ ആണ്.
പിതാവ് പാസ്റ്റർ ജോസ് മോൻ സി.കെ, ചർച്ച് ഓഫ് ഗോഡ് പൂനെ ഡിസ്ട്രിക്ട് പാഷാൻ ചർച്ചിൽ ശ്രുശ്രൂഷിക്കുന്നു. 1989 മുതൽ പാസ്റ്റർ കുടുംമ്പമായി മഹാരാഷ്ട്രയിലാണ്. മറാഠികളുടെ ഇടയിൽ ആയിരുന്നു പാസ്റ്ററുടെ പ്രവർത്തനങ്ങൾ കൂടുതലും. ഈ മകൻ ജനിച്ചത് തന്നെ മഹാരാഷ്ട്രയിലാണ്. കേരളത്തിൽ കായം കുളം ചൂനാട് ആണ് പാസ്റ്ററുടെ സ്വദേശം. മഹാരാഷ്ട്രയിലോ കേരളത്തിലോ പാസ്റ്റർക്ക് സ്വന്തമായി വീടോ സ്ഥലമോ ഇല്ല.
മെയ് 12 രാവിലെ 11.30 ന് ആണ് അപകടം നടന്നത്. അവിടെ നിന്ന് ഗവൺമെന്റ് ജില്ല ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. അവിടെ നിന്ന് പിന്നീട് സ്റ്റെർലിങ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. രണ്ട് ആശുപത്രിയിലും അപകടനില തരണം ചെയ്യാത്താതിനാൽ 11 ദിവസം കഴിഞ്ഞപ്പോൾ ഇപ്പോഴുള്ള ആശുപത്രിയിൽ ചികിത്സ ആരംഭിച്ചു. മറ്റ് രണ്ട് ആശുപത്രിയിലും അരക്കെട്ടിന് താഴെ വെച്ച് കാലു മുറിച്ച് മാറ്റണം എന്ന് ആണ് അറിയിച്ചത്. ഈ ആശുപത്രിയിൽ വരുമ്പോൾ കാലിന് മുഴുവൻ പഴുപ്പ് വ്യാപിച്ചു വളരെ ഗുരുതരാവസ്ഥയിൽ ആയിരുന്നു. ഇവിടെ വെച്ച് കാലിൽ മെഷീൻ ഘടിപ്പിച്ച് പഴുപ്പ് മുഴുവൻ ദിവസങ്ങളോളം വലിച്ചെടുക്കുകയും ഇന്നത്തെ നിലയിൽ അപകട നില തരണം ചെയ്കയും ചെയ്തു. മുറിക്കണം എന്ന് പറഞ്ഞ കാലിൽ മാംസം അല്പം പോലും ഇല്ലാതിരുന്നതിനാൽ മറ്റെ കാലിൽ നിന്നും തൊലി എടുത്തു സുഖം ഇല്ലാത്ത കാലിൽ പിടിപ്പിച്ചിരിക്കുയാണ്. ക്രമേണ ഇനി അവിടെ മാംസം വളരേണ്ടതുണ്ട്. ഇപ്പോൾ കാല് സുഖം പ്രാപിച്ചു വരുന്നു. ഇത് വരെ 12 ഓപ്പറേഷൻ കഴിഞ്ഞു.
ഇപ്പോൾ ഇത് വരെ 26 ലക്ഷം രൂപ ചെലവായി.ഇപ്പോൾ തന്നെ വലിയൊരു ബാധ്യത ഈ ചികിത്സ സംബന്ധിച്ചു വന്നിട്ടുണ്ട് .എങ്കിലും ഇനിയും എത്ര ചെലവ് വരും എന്ന് അറിയില്ല. വലിയ ഒരു തുക ആവശ്യമാണ്. ഇനി കുറഞ്ഞത് രണ്ട് മാസം എങ്കിലും ആശുപതിയിൽ കിടക്കണം. ഇപ്പോൾ പാസ്റ്ററുടെ കയ്യിൽ ഒരു പൈസ പോലും ഇല്ലാത്ത സ്ഥിതിയാണ്. ദൈവം വഴികൾ തുറന്നെങ്കിലേ തുടർ ചികിത്സകൾ നടക്കു. അതിന് ദൈവമക്കളുടെ പ്രാർത്ഥനയും സഹായത്തിന്റെ കരങ്ങളും ഷെയറിംഗും ആവശ്യമാണ്.
മെയ് 12ന് ആണ് അപകടം നടന്നത്. മോന്റെ നിലവിലെ ജോലി മെയ് എട്ടാം തീയതി രാജി വെച്ച് ജൂൺ 5ന് എക്സൽ മിനിസ്ട്രീസ് കുമ്പനാട് എന്ന സ്ഥാപനത്തിൽ ചൈൽഡ് ഇവാഞ്ചലിക്കൽ മിനിസ്ട്രീസ് കോഴ്സിൽ ചേർന്ന് പഠിക്കാൻ അഡ്മിഷൻ എടുത്തു. യാത്രയ്ക്കുള്ള ടിക്കറ്റ് എടുത്തു തയ്യാറെടുത്തിരിക്കുമ്പോഴാണ് ഈ അപകടം സംഭവിക്കുന്നത്.