മണിപ്പൂർ ഐക്യദാർഢ്യ പ്രാർത്ഥനാ സമ്മേളനം കൊടുമണ്ണിൽ
കൊടുമൺ: യുണൈറ്റഡ് പെന്തകോസ്ത് ഫെല്ലോഷിപ്പിൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ പ്രാർത്ഥനാ സമ്മേളനം ജൂലൈ 16 ന് ഞായറാഴ്ച 4 മണി മുതൽ കൊടുമൺ ടൗണിൽ നടന്നു രക്ഷാധികാരി പാസ്റ്റർ പിവി വർഗീസ് അധ്യക്ഷത വഹിച്ചു സെക്രട്ടറി പാസ്റ്റർ ബിനോയി എം ജോഷ്വാ സ്വാഗതം പറഞ്ഞു പ്രസിഡന്റ് പാസ്റ്റർ സാം കോശി സമ്മേളനം ഉദ്ഘാടനം ചെയ്തു ജനപ്രതിനിധികളായ ശ്രീ എ വിജയൻ നായർ, ശ്രീ എ എൻ സലീം സംസാരിച്ചു മുഖ്യസന്ദേശം ഇന്ത്യ പെന്തകോസ്ത് സഭയുടെ സംസ്ഥാന ജോയിന്റ് സെക്രട്ടറി പാസ്റ്റർ രാജൂ ആനിക്കാട് മണിപ്പൂർ സംഭവത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ നയിക്കുന്ന പ്രധാനമന്ത്രി മണിപ്പൂർ വിഷയത്തിൽ മൗനം വിട്ടു വേഗത്തിൽ ഇടപെടണമെന്നും ഇന്ത്യ രാജ്യത്തുള്ള ജനങ്ങളെ രണ്ടായി കാണാതെ ഒന്നായി കാണണമെന്നും ക്രിസ്തുവിന്റെ സന്ദേശം സ്നേഹിക്കുക വാൾ എടുക്കുന്നവൻ വാളാൽ മരിക്കും വാൾ ഉറയിൽ ഇടുക എന്നാണ് ക്രിസ്തു നാഥൻ പഠിപ്പിച്ചത് ഈ ആദർശം ഉൾക്കൊണ്ട് രാജ്യത്തിന്റെ സമാധാനത്തിന് വേണ്ടി പ്രാർത്ഥക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു മീഡിയ& പ്രയർ കൺവീനർ പാസ്റ്റർ ഷിബുജോൺ റ്റിം ഗാനങ്ങൾ ആലപിച്ചു പാസ്റ്റർന്മാരായ സി തങ്കച്ചൻ, പി ജെ തോമസ്, ഏബ്രഹാം വി തോമസ്, ജി സാംകുട്ടി, ജോർജ്ജ് വർഗ്ഗീസ് എന്നിവർ പ്രാർത്ഥിച്ചു വൈസ് പ്രസിഡന്റ് പാസ്റ്റർ തോമസ് ശാമുവേൽ കൃതജ്ഞത രേഖപ്പെടുത്തി